( അന്നജ്മ് ) 53 : 47

وَأَنَّ عَلَيْهِ النَّشْأَةَ الْأُخْرَىٰ

നിശ്ചയം, മറ്റൊരു നട്ടുവളര്‍ത്തലും അവന്‍റെ പക്കലുണ്ട്. 

മനുഷ്യനെ നിഷ്പക്ഷവാനായ അല്ലാഹുവിന്‍റെ പ്രതിനിധിയായി ഭൂമിയില്‍ നിശ്ച യിച്ചിട്ടുള്ളത് മനുഷ്യരടക്കം എല്ലാ ചരാചരങ്ങള്‍ക്കും സ്രഷ്ടാവിനെ സ്തുതിക്കാനും വാഴ്ത്താനും അവസരം കിട്ടത്തക്കവണ്ണം അമാനത്തായ അദ്ദിക്ര്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ്. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ആവശ്യമായ ഭക്ഷണവിഭവങ്ങള്‍ ഉല്‍ പാദിപ്പിക്കുകയും പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തുകയും ചെയ്തുകൊണ്ട് അവന്‍ ഇവിടെ സ്വര്‍ഗം പണിയുക എന്ന ലക്ഷ്യം നിറവേറ്റേണ്ടതാണ്. ഈ ഉ ത്തരവാദിത്ത നിര്‍വഹണത്തെക്കുറിച്ച് വിചാരണ ചെയ്യുന്നതിനും പ്രതിഫലം നല്‍കുന്നതിനും വേണ്ടിയാണ് വിധിദിവസം നിശ്ചയിച്ചിട്ടുള്ളത്. അതിനുവേണ്ടി മനുഷ്യനെ മ റ്റൊരിക്കല്‍ കൂടി സൃഷ്ടിക്കുമെന്നാണ് സൂക്തം പറയുന്നത്. ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ സത്യപ്പെടുത്തി ഇവിടെ ജീവിക്കുന്ന വിശ്വാസികള്‍-പുരുഷനാവട്ടെ, സ്ത്രീയാവട്ടെ-ലൈംഗികാവയവങ്ങളില്ലാതെ ഒരേ രൂപത്തിലും നിറത്തിലുമായിരിക്കും പുനസൃഷ്ടിക്കപ്പെട്ട് സ്വര്‍ഗത്തിലേക്ക് അയക്കപ്പെടുക. പിശാചിനെ സേവിച്ചു കൊണ്ടിരുന്ന കാഫിറുകള്‍ക്ക് എതിരായി അന്ന് അവരുടെതന്നെ തൊലികളും കേള്‍വിക ളും കാഴ്ചകളും സാക്ഷ്യം വഹിക്കുന്നതുമാണ്. 20: 15, 55; 23: 115-116; 41: 19-24 വിശദീകര ണം നോക്കുക.