( അന്നജ്മ് ) 53 : 49
وَأَنَّهُ هُوَ رَبُّ الشِّعْرَىٰ
നിശ്ചയം, അവന് തന്നെയാണ് ശിഅ്റായുടെ ഉടമയും.
സുരയ്യാ നക്ഷത്രമാണ് 'ശിഅ്റാ' എന്നപേരില്‍ അറിയപ്പെടുന്നത്. സൂര്യനെക്കാള്‍ ഇരുപത്തിമൂന്ന് ഇരട്ടി പ്രകാശമുള്ള ഈ നക്ഷത്രത്തെ പ്രാചീന ഈജിപ്തുകാരും ജാ ഹിലിയ്യാ അറബികളും അവര്‍ നേരിടുന്ന കെടുതികളില്‍ നിന്നും മോചനം ലഭിക്കുന്നതി ന് വേണ്ടി സേവിച്ചുകൊണ്ടിരുന്നു. അപ്പോള്‍ അതിന്റെയും സൂര്യനക്ഷത്രാദികളുടേയും പിശാചിന്റെതന്നെയും നാഥന് അല്ലാഹുവായിരിക്കെ നിങ്ങള്‍ അവനെ മാത്രമാണ് സേ വിക്കേണ്ടത്. അല്ലാതെ അവന്റെ സൃഷ്ടികളെയല്ല. അവന്റെ സൃഷ്ടികളെ സേവിക്കുക യാണെങ്കില്‍ അത് പിശാചിനുള്ള സേവനമായിത്തീരുന്നതും ജീവിതലക്ഷ്യം നഷ്ടപ്പെ ട്ടവരായിത്തീരുന്നതുമാണ്. 2: 168-171; 36: 59-62; 41: 37 വിശദീകരണം നോക്കുക.