وَأَنَّهُ هُوَ أَغْنَىٰ وَأَقْنَىٰ
നിശ്ചയം, അവന് തന്നെയാകുന്നു സമ്പന്നനാക്കുന്നതും ദരിദ്രനാക്കുന്നതും.
നന്മ അല്ലാഹുവില് നിന്നും തിന്മ പിശാചില് നിന്നുമാണ്. പിശാചിന് എല്ലാ കഴി വുകളും നല്കിയത് അല്ലാഹുവായതിനാല് നന്മയും തിന്മയും അല്ലാഹുവിന്റെ പക്കല് നിന്നുതന്നെയാണ്. 45: 13 ല് വിവരിച്ച പ്രകാരം ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്ര് നല്കുകവഴി നിഷ്പക്ഷവാനായ അല്ലാഹു മനുഷ്യനെയാണ് സൃഷ്ടികളില് ശ്രേഷ്ഠ നാക്കിയതും പ്രതിനിധിയാക്കിയിട്ടുള്ളതും. ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ് ടിയുമായ അദ്ദിക്ര് ഉപയോഗപ്പെടുത്തി തന്റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കേണ്ട ബാധ്യത മനുഷ്യന്റേതാണ്. അതുവഴി പൈശാചിക ശക്തികളെയെല്ലാം നിയന്ത്രിക്കാന് കഴിയുന്ന അവന് നന്മ മാത്രമേ വരികയുള്ളൂ. അങ്ങനെയാണ് ഐശ്വര്യമായ അദ്ദിക്ര് കൊണ്ട് ദാരിദ്ര്യം, പിശുക്ക്, ധൂര്ത്ത്, സ്വാര്ത്ഥത തുടങ്ങിയ പൈശാചിക വൃത്തികളില് നിന്നെല്ലാം അവന് മോചിതനാവുന്നത്. 4: 79, 82; 41: 34-35; 43: 33-35; 52: 37 വിശദീകര ണം നോക്കുക.