( അന്നജ്മ് ) 53 : 51

وَثَمُودَ فَمَا أَبْقَىٰ

-സമൂദിനേയും; അപ്പോള്‍ അവര്‍ ആരും അവശേഷിച്ചിട്ടില്ല.

രണ്ടാമത്തെ ആദ് കാലക്രമേണ സത്യത്തില്‍ നിന്ന് വ്യതിചലിച്ചുപോവുകയും അവ രിലേക്ക് സ്വാലിഹ് നബിയെ അല്ലാഹു പ്രവാചകനായി നിശ്ചയിക്കുകയും ചെയ്തു. എ ന്നാല്‍ നാഥന്‍റെ സന്ദേശങ്ങളെ തള്ളിക്കളയുകയും അദ്ദേഹത്തെയും വിശ്വാസികളെയും നശിപ്പിക്കാന്‍ ഗൂഢതന്ത്രം മെനയുകയും ചെയ്ത അവരെ ഒരു പ്രഭാതത്തില്‍ ഘോരഗര്‍ ജ്ജനം മുഖേന അല്ലാഹു നശിപ്പിക്കുകയും സ്വാലിഹ് നബിയെയും അദ്ദേഹത്തെ പിന്‍പ റ്റിയിരുന്ന വിശ്വാസികളെയും രക്ഷപ്പെടുത്തുകയുമുണ്ടായി. 27: 48-50; 41: 13-18; 46: 34-35 വിശദീകരണം നോക്കുക.