( അന്നജ്മ് ) 53 : 50

وَأَنَّهُ أَهْلَكَ عَادًا الْأُولَىٰ

നിശ്ചയം, അവന്‍ തന്നെയാണ് ആദ്യ ആദിനെ നശിപ്പിച്ചതും.

ഹൂദ് നബി നിയോഗിക്കപ്പെട്ട ജനതയാണ് ആദ് സമുദായം. അവരില്‍ ഹൂദ് നബി യെയും അദ്ദേഹത്തെ പിന്‍പറ്റിയിരുന്ന വിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തുക യും അവരിലെ അക്രമികളെ നശിപ്പിക്കുകയുമുണ്ടായി. നശിപ്പിക്കപ്പെട്ട ആദ് ജനത ആദ്യആദ് എന്ന പേരിലും രക്ഷപ്പെട്ട ഹൂദ് നബിയുടെ ജനത രണ്ടാമത്തെ ആദ് എന്ന പേ രിലും അറിയപ്പെടുന്നു. 46: 21-28 വിശദീകരണം നോക്കുക.