( അന്നജ്മ് ) 53 : 55
فَبِأَيِّ آلَاءِ رَبِّكَ تَتَمَارَىٰ
അപ്പോള്‍ നിന്‍റെ നാഥന്‍റെ ഏതേതു അടയാളങ്ങളിലാണ് നീ സംശയിച്ചുകൊ ണ്ടിരിക്കുന്നത്?
അല്ലാഹുവിന്‍റെ കഴിവുകള്‍, സൂക്തങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, അനുഗ്രഹങ്ങള്‍ മുതലാ യവയാണ് സൂക്തത്തില്‍ പറഞ്ഞ അടയാളങ്ങള്‍. ചോദ്യം പ്രവാചകനോടല്ല, മറിച്ച് എല്ലാ മനുഷ്യരോടുമാണ്. ഉറപ്പ് ലഭിക്കുന്ന അദ്ദിക്ര്‍ കൊണ്ട് എല്ലാവിധ സംശയങ്ങളും ദൂരീ കരിക്കുകയും ആയിരത്തില്‍ ഒന്നായ വിശ്വാസിയാണ് എന്ന് ഉറപ്പുവരുത്തുകയും വേണ മെന്നര്‍ത്ഥം. 11: 17; 15: 99; 45: 31-32 വിശദീകരണം നോക്കുക.