നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(54) ഖമര്‍
'ചന്ദ്രന്‍ പിളരുകയും ചെയ്തിരിക്കുന്നു' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞതി ല്‍ നിന്നാണ് സൂറത്തിന് ഖമര്‍-ചന്ദ്രന്‍-എന്ന പേര് ലഭിച്ചത്. പ്രവാചകന്‍റെ മക്കാജീവിത ത്തിലെ മധ്യഘട്ടത്തില്‍ അവസാനമായിട്ടാണ് ഈ സൂറത്ത് അവതരിച്ചിട്ടുള്ളത്.
ദൃഷ്ടാന്തമായി ചന്ദ്രനെ പിളര്‍ത്തി കാണിച്ചുകൊടുത്താലും കാഫിറുകള്‍ സത്യം സ്വീകരിക്കാന്‍ തയ്യാറാവുകയില്ല എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്ത്യനാള്‍ നടപ്പി ല്‍ വരുന്നദിനം 'ഇത് ഒരു ബുദ്ധിമുട്ടുള്ള ദിനം തന്നെ' എന്ന് അവര്‍ പറയുന്നതുമാണ്. ഇ വര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും ആദും സമൂദും ലൂത്ത് ജനതയുമെല്ലാം അവരിലേക്ക് നിയോഗിക്കപ്പെട്ട മുന്നറിയിപ്പുകാരെ 'കളവവ് പറയുന്ന ഒറ്റപ്പെട്ടവന്‍' എന്ന് പറഞ്ഞു കൊണ്ട് കളവാക്കി തള്ളിപ്പറഞ്ഞതും അതിന്‍റെ പരിണിതിയായി അവരില്‍ ശിക്ഷ ബാ ധിച്ചതും എടുത്തുദ്ധരിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മൊത്തം സൃഷ്ടികള്‍ക്കുള്ള സ്രഷ്ടാവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ ഹൃദയം കൊ ണ്ട് മനസ്സിലാക്കാനും മുന്‍തലമുറകളുടെ സംഭവചരിത്രങ്ങളില്‍ നിന്ന് പാഠം പഠിക്കാ നും വളരെ എളുപ്പമാക്കിയിരിക്കുന്നു. അത് വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത ഭ്രാ ന്തന്‍മാര്‍ വഴികേടിലും ബുദ്ധിഭ്രംശത്തിലുമാണെന്നും അവര്‍ നരകക്കുണ്ഠത്തില്‍ തങ്ങളുടെ മുഖങ്ങളിന്‍ മേല്‍ വലിച്ചിഴക്കപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. അദ്ദിക്ര്‍ പിന്‍ പറ്റിക്കൊണ്ടിരിക്കുന്ന സൂക്ഷ്മാലുക്കള്‍ സ്വര്‍ഗീയ ഇരിപ്പിടം ഇവിടെവെച്ച് സജ്ജീകരി ച്ചുകൊണ്ടിരിക്കുന്നവരായിരുന്നതിനാല്‍ സര്‍വ്വശക്തനായ രാജാധിരാജന്‍റെ സമീപത്ത് ഇരിക്കുന്നവരായിരിക്കും എന്ന് സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് 55 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.