( ഖമര്‍ ) 54 : 1

اقْتَرَبَتِ السَّاعَةُ وَانْشَقَّ الْقَمَرُ

ആ അന്ത്യമണിക്കൂര്‍ അടുത്തെത്തുകയും ചന്ദ്രന്‍ പിളരുകയും ചെയ്തിരിക്കുന്നു.

അന്ത്യമണിക്കൂറിന്‍റെ അടയാളമായിട്ടാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. അന്ന് മക്കാമുശ്രിക്കുകളുടെ ആവശ്യപ്രകാരം ചന്ദ്രനെ പിളര്‍ത്തി കി ഴക്കും പടിഞ്ഞാറും രണ്ട് അര്‍ദ്ധപാളികളായി കാണിക്കപ്പെടുകയുണ്ടായെങ്കിലും അതിന്‍റെ പേരില്‍ ആരും വിശ്വാസികളാവുകയുണ്ടായില്ല. അന്ത്യമണിക്കൂര്‍ അടുക്കുമ്പോള്‍ ഇനി യും ചന്ദ്രന്‍ പിളരുമെന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ അദ്ദിക്ര്‍ കൊ ണ്ട് വിശ്വാസിയാകാന്‍ തയ്യാറാകാത്ത ജനത എന്ത് ദൃഷ്ടാന്തം കണ്ടാലും വിശ്വസിക്കു കയില്ല എന്ന് 10: 100-101 ല്‍ പറഞ്ഞിട്ടുണ്ട്. അവരുടെ മരണപ്പെട്ട മാതാപിതാക്കള്‍ തിരി ച്ച് വന്ന് അവരോട് സംസാരിച്ചാലും അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ വിശ്വാസികളാവുകയില്ല എന്ന് 6: 111 ലും അവര്‍ വായിച്ചിട്ടുണ്ട്. 13: 30-31; 16: 1; 44: 10-13 വിശദീകരണം നോക്കുക.