( ഖമര്‍ ) 54 : 14

تَجْرِي بِأَعْيُنِنَا جَزَاءً لِمَنْ كَانَ كُفِرَ

അത് നമ്മുടെ മേല്‍നോട്ടത്തില്‍ സഞ്ചരിച്ചു, കാഫിറുകളായവര്‍ക്ക് പ്രതിഫല മായിക്കൊണ്ട്.

അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവാചകന്‍ നൂഹ് ആണിയും പലകകളും ഉപ യോഗിച്ച് ഉണ്ടാക്കിയ ആ കപ്പലാണ് ലോകത്തിലെ ആദ്യത്തെ കപ്പല്‍. നൂഹിനെയെയും വിശ്വാസികളെയും അന്നുള്ള ജീവജാലങ്ങളില്‍ നിന്നുള്ള രണ്ട് ജോടികളെയും അതില്‍ കയറ്റി രക്ഷപ്പെടുത്തി. ബാക്കിയുള്ള മുഴുവന്‍ കാഫിറുകളെയും അവരുടെ തള്ളിപ്പറയ ലിന് പ്രതിഫലമായി വെള്ളത്തില്‍ മുക്കിക്കൊല്ലുകയും ചെയ്തു. ജീവജാലങ്ങള്‍ മുക്കി ക്കൊല്ലപ്പെട്ടതിനുള്ള പാപഭാരവും കൂടി വഹിക്കേണ്ടിവരിക ബുദ്ധിശക്തി നല്‍കപ്പെട്ടി ട്ട് അത് ജീവിതലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഉപയോഗപ്പെടുത്താത്ത കപടവിശ്വാസിക ളും അനുയായികളുമാണ്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യാതെ ഛിദ്രതയിലും ന ശീകരണ പ്രവര്‍ത്തനങ്ങളിലുമാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അതുവഴി അവര്‍ നശിപ്പിക്കപ്പെടാനുള്ളവരാണ്, എന്നാല്‍ അത് അവര്‍ തിരിച്ചറിയുന്നില്ല. 8: 22; 23: 27-28; 33: 60-61; 36: 41 വിശദീകരണം നോക്കുക.