( ഖമര്‍ ) 54 : 17

وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِرٍ

നിശ്ചയം, ആവര്‍ത്തിച്ച് വായിക്കേണ്ട ഈ വായനയെ ഹൃദയം കൊണ്ട് മന സ്സിലാക്കാന്‍ നാം വളരെ എളുപ്പമാക്കിയിരിക്കുന്നു, അപ്പോള്‍ പാഠം പഠിക്കാന്‍ തയ്യാറുള്ളവരായി ആരെങ്കിലുമുണ്ടോ?

ത്രികാലജ്ഞാനിയും നിഷ്പക്ഷവാനുമായ അല്ലാഹുവിന്‍റെ സംസാരമാണ് ത്രി കാലജ്ഞാനമായ അദ്ദിക്ര്‍. അതുകൊണ്ടുതന്നെ അത് ഏതൊരാള്‍ക്കും-എഴുത്തും വാ യനയും അറിയാത്തവര്‍ക്ക് പോലും-മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്, പക്ഷെ അതിന് തയ്യാറാവണമെന്നുമാത്രം. അറബിയിലുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ മനഃപ്പാഠമാക്കാനോ ഗ്രന്ഥത്തിന്‍റെ ജീവനായ അര്‍ത്ഥം പഠിക്കാനോ എളുപ്പമാക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കു ണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായ അദ്ദിക്റില്‍ നിന്ന് മനുഷ്യനെ തടയുക വഴിയാണ് പിശാച് മനുഷ്യനെ അവന്‍റെ വീടായ നരകക്കുണ്ഠത്തി ലേക്ക് വലിച്ചുകൊണ്ടുപോവുക. 9: 67-68 ല്‍ വിവരിച്ച പ്രകാരം മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളും കുഫ്ഫാറുകളും തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും നരകക്കുണ്ഠാഗ്നി വാഗ്ദത്തം ചെയ്യപ്പെട്ടവരുമായതിനാല്‍ അവരാണ് നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണത്തില്‍ നിന്ന് മനുഷ്യരെ തടഞ്ഞുകൊണ്ട് പിശാചി ന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് കൊണ്ടുപോകുന്നത്. 6: 112; 29: 45; 45: 13 വിശദീക രണം നോക്കുക.