( ഖമര്‍ ) 54 : 2

وَإِنْ يَرَوْا آيَةً يُعْرِضُوا وَيَقُولُوا سِحْرٌ مُسْتَمِرٌّ

ഏതൊരു ദൃഷ്ടാന്തം കണ്ടാലും അവര്‍ അതിനെ അവഗണിച്ചുകൊണ്ടിരിക്കു ന്നു, ഇത് നടപ്പിലുള്ള ഒരു മാരണമാണെന്ന് അവര്‍ പറയുകയും ചെയ്തു.

അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകള്‍ ചന്ദ്രന്‍ പിളരുക, പുക പ്രത്യക്ഷപ്പെടുക തുടങ്ങിയ ദൃഷ്ടാന്തങ്ങള്‍ വന്നാലും അത് നിലവിലുള്ള മാരണം പോലുള്ള ഒന്നാണെന്ന് പറയുമെന്നാണ് ത്രികാലജ്ഞാനിയായ അല്ലാഹു പറയുന്നത്. 28: 48-50; 36: 46; 43: 30 വിശദീകരണം നോക്കുക.