( ഖമര്‍ ) 54 : 25
أَأُلْقِيَ الذِّكْرُ عَلَيْهِ مِنْ بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ

നമ്മുടെ ഇടയില്‍ നിന്ന് ഇവന്‍റെ മേലാണ് അദ്ദിക്ര്‍ ഇട്ടുകൊടുക്കപ്പെട്ടതെന്നോ? അല്ല, ഇവന്‍ ഒരു ഒറ്റയാനായ നുണപറയുന്നവന്‍ തന്നെ.

സമൂദ് ജനതയുടെ അതേ ചോദ്യം തന്നെയാണ് പ്രവാചകന്‍ മുഹമ്മദിന്‍റെ കാല ത്തെയും ഇന്നത്തെയും ജനതക്ക് ചോദിക്കാനുള്ളത്. അതായത് അദ്ദിക്ര്‍ നമ്മുടെ ഇടയി ല്‍ ഇവനാണോ ലഭിച്ചത്? ഇവന് അതിനുള്ള യോഗ്യത എന്താണ്? സമൂഹം അംഗീകരിക്കുന്ന പണ്ഡിതന്‍മാര്‍ ആരും ഇങ്ങനെ പറയുന്നില്ലല്ലോ? അല്ല, ഇവന്‍ ഒരു തന്നിഷ്ടക്കാ രനായ ഒറ്റയാന്‍ തന്നെയാകുന്നു എന്നാണ് അദ്ദിക്ര്‍ വിശദീകരിക്കുന്ന ആയിരത്തില്‍ ഒ ന്നായ വിശ്വാസിയെക്കുറിച്ച് ഇക്കാലത്തുള്ള 25: 17-18 ല്‍ പറഞ്ഞ ഫുജ്ജാറുകളായ കെട്ടജ നതക്കും ചോദിക്കാനുള്ളത്. 98: 6 ല്‍ പറഞ്ഞ കരയിലെ ഈ ദുഷ്ടജനത അദ്ദിക്ര്‍ ത്രി കാലജ്ഞാനിയില്‍ നിന്നുള്ള ത്രികാലജ്ഞാനമാണോ അതോ ഏതെങ്കിലും വ്യക്തിയുടേതാണോ എന്ന് അത് വായിച്ചുനോക്കി വിലയിരുത്താന്‍ പോലും തയ്യാറില്ല. അതുകൊണ്ടാണ് അവരെ 7: 176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത പട്ടിയോട് ഉപമിച്ചിട്ടുള്ളത്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത, അദ്ദിക്ര്‍ കേള്‍ക്കാനും അതിനെക്കുറിച്ച് ലോകരോട് പറയാനും തയ്യാറാകാത്ത, നരകഗര്‍ത്തത്തിലേക്കുള്ള കാഫിറുകളായ അവരെ ദുഷ്ടജീവികള്‍ എന്നാണ് 8: 22, 55 സൂക്തങ്ങളില്‍ നാഥന്‍ വിശേഷിപ്പിച്ചിട്ടുള്ള ത്. 38: 8; 41: 41-43; 43: 31-32 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!