( ഖമര്‍ ) 54 : 48

يَوْمَ يُسْحَبُونَ فِي النَّارِ عَلَىٰ وُجُوهِهِمْ ذُوقُوا مَسَّ سَقَرَ

തങ്ങളുടെ മുഖങ്ങളിന്‍ മേല്‍ നരകത്തിലൂടെ വലിച്ചിഴക്കപ്പെടുന്ന നാളില്‍ അ വരോട് പറയപ്പെടും: നിങ്ങള്‍ 'സഖറിന്‍റെ' സ്പര്‍ശനം രുചിച്ചുകൊള്ളുക.

15: 44 ല്‍ വിവരിച്ച പ്രകാരം നരകത്തിന്‍റെ ഏഴ് ചെരിവുകളില്‍ ഒന്നിന്‍റെ പേരാണ് 'സഖര്‍'. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെച്ച അറബി ഖുര്‍ആന്‍ വായിക്കുന്ന ക പടവിശ്വാസികളും അതിനെ തള്ളിപ്പറയുന്ന അനുയായികളും തന്നെയാണ് നരകത്തിന്‍റെ ഏഴ് വാതിലുകളിലൂടെയും പ്രവേശിപ്പിക്കപ്പെടുന്നവരാവുക. 17: 97-98; 25: 33-34; 54: 38 വിശദീകരണം നോക്കുക.