إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ
നിശ്ചയം, നാം എല്ലാ ഓരോ വസ്തുവിനെയും സൃഷ്ടിച്ചിട്ടുള്ളത് ഒരു പരിമാണ ത്തോടുകൂടി തന്നെയാകുന്നു.
ആകാശഭൂമികളിലുള്ള വസ്തുക്കളെല്ലാം തന്നെ ഒരു നിശ്ചിത എണ്ണത്തിലും അളവി ലും വ്യവസ്ഥയിലുമാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നതുപോലെ അവക്ക് ഒരു അവധി നിശ്ച യിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ പ്രപഞ്ചത്തിനും ഒരു അവധിയുണ്ട്. നരകത്തി ലേക്കും സ്വര്‍ഗത്തിലേക്കുമുള്ള മനുഷ്യരുടെയും ജിന്നുകളുടെയും എണ്ണവും ത്രികാലജ്ഞാ നി നിജപ്പെടുത്തിവെച്ചിട്ടുണ്ട്. ഓരോ മനുഷ്യന്‍റെയും ഭാഗധേയം അവരുടെ പിരടികളില്‍ ബന്ധിച്ചിട്ടുമുണ്ട്. അപ്പോള്‍ ഇതെല്ലാം വിവരിക്കുന്ന ത്രികാലജ്ഞാനമായ അദ്ദിക്റിനെ ത്രാസ്സും ഉരക്കല്ലുമായി ഉപയോഗപ്പെടുത്തി ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍ അവന്‍റെ യും അവന്‍റെ ജിന്നുകൂട്ടുകാരന്‍റെയും പരിണിതി സ്വര്‍ഗ്ഗത്തിലേക്കാക്കി മാറ്റേണ്ടണ്ടതാണ്. അതായത് ഞാനില്ല, എന്‍റേതായി ഒന്നുമില്ല എന്ന അവസ്ഥയില്‍ എപ്പോഴും നിലകൊള്ളുന്നവനാകേണ്ടതാണ്. അപ്പോള്‍ മാത്രമാണ് അവന്‍ 7: 172 ല്‍ സ്വര്‍ഗത്തില്‍ വെച്ച് അല്ലാഹു 'ഞാനല്ലെയോ നിന്‍റെ ഉടമ' എന്ന് ചോദിച്ചപ്പോള്‍, 'അതേ നാഥാ ഞാന്‍ സാക്ഷ്യം വഹിക്കു ന്നു' എന്ന് മറുപടി പറയുക വഴി അല്ലാഹുവുമായി ചെയ്ത ഉടമ്പടി പാലിക്കുന്നവനാവു കയുള്ളൂ. നിഷ്പക്ഷവാനായ നാഥന്‍ ഒരു മനുഷ്യനെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേ ക്കോ ആക്കുന്നില്ല. മറിച്ച് ഫുജ്ജാറുകള്‍ വായിച്ച അറബി ഖുര്‍ആന്‍ അവരെ നരകത്തി ലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 25: 58-60; 36: 38; 87: 2 വിശദീകരണം നോക്കുക.