( ഖമര്‍ ) 54 : 52

وَكُلُّ شَيْءٍ فَعَلُوهُ فِي الزُّبُرِ

അവന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓരോ കാര്യവും ഏടുകളിലുണ്ട്.

'അവന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓരോ കാര്യവും' എന്നതിലെ 'അവന്‍' എന്നത് അല്ലാഹുവാണെങ്കില്‍ പ്രപഞ്ചത്തില്‍ നടക്കുന്നതെല്ലാം അവന്‍റെ ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്റില്‍ ഉണ്ട് എന്നാണ്. 2: 255; 10: 61; 27: 75 വിശദീകരണം നോക്കുക. 'അവന്‍' എന്നത് മനുഷ്യന്‍ ആണെങ്കില്‍ അവന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓരോ കാര്യവും ഓരോ മനുഷ്യന്‍റെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയിലുണ്ട് എന്നാണ്. 17: 13-14; 35: 25; 39: 69; 45: 28-31 വിശദീകരണം നോക്കുക.

അപ്പോള്‍ അദ്ദിക്റില്‍ നിന്ന് അല്ലാഹുവിനെ നിഷ്പക്ഷവാനായി മനസ്സിലാക്കി പ്രപഞ്ചം നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടുക എന്ന ലക്ഷ്യത്തോടുകൂടി ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അദ്ദിക്ര്‍ അ നുകൂലമായി സാക്ഷിനില്‍ക്കുകയും വാദിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്ന വിധത്തില്‍ ആരാണോ ഉപയോഗപ്പെടുത്തുന്നത്, അവരാണ് സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നിന്‍റെ മാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍. 16: 43-44; 25: 68-70; 38: 24 വിശദീകരണം നോക്കുക.