( ഖമര്‍ ) 54 : 7

خُشَّعًا أَبْصَارُهُمْ يَخْرُجُونَ مِنَ الْأَجْدَاثِ كَأَنَّهُمْ جَرَادٌ مُنْتَشِرٌ

അവരുടെ ശവക്കുഴികളില്‍ നിന്ന് പേടിച്ചരണ്ട ദൃഷ്ടികളുമായി അവര്‍ പുറത്ത് വരുന്നതാണ്-ചിതറിപ്പാറുന്ന വെട്ടുകിളികളെന്നോണം!

'സ്വൂര്‍' എന്ന കാഹളത്തില്‍ രണ്ടാമതും ഊതപ്പെടുമ്പോള്‍ എല്ലാ മനുഷ്യരും അവരു ടെ അഞ്ചാം ഘട്ടമായ ശവക്കുഴികളില്‍ നിന്ന് 70: 4 ല്‍ പറഞ്ഞ അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള വിചാരണ സദസ്സായ ആറാം ഘട്ടത്തിലേക്ക് പുറപ്പെടുന്ന രംഗമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഇവിടെ 'ചിതറിപ്പായുന്ന വെട്ടുകിളികളെന്നോണം' എന്നാണ് പറഞ്ഞിട്ടുള്ളതെങ്കില്‍ 101: 4 ല്‍ അന്ന് മനുഷ്യര്‍ പാറിപ്പറക്കുന്ന പാറ്റകളെപ്പോലെയാകും എന്നാ ണ് പറഞ്ഞിട്ടുള്ളത്. 36: 51-52; 39: 68; 70: 43-44 വിശദീകരണം നോക്കുക.