( ഖമര്‍ ) 54 : 6

فَتَوَلَّ عَنْهُمْ ۘ يَوْمَ يَدْعُ الدَّاعِ إِلَىٰ شَيْءٍ نُكُرٍ

അപ്പോള്‍ നീ അവരെത്തൊട്ട് പിന്തിരിയുക, അസഹ്യമായ ഒരു കാര്യത്തിലേക്ക് വിളിയാളന്‍ വിളിക്കുന്ന ദിനം.

ഓരോരുത്തരുടെയും പതിനഞ്ച് വയസ്സിനുശേഷം മരണം വരെയുള്ള ജീവിത ത്തെക്കുറിച്ച് ഉത്തരം പറയാന്‍ വിളിക്കുന്ന ദിനമാണ് വിധിദിവസം. ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ പുറത്തെടുത്ത് കൊടുത്തുകൊണ്ട് ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ച് വിചാരണനടത്തുന്ന ആ നാളില്‍ ഇന്ന് അദ്ദിക്റിനെ തള്ളിപ്പറ ഞ്ഞ് ജീവിക്കുന്ന അക്രമികള്‍ക്കെതിരെ അവരുടെതന്നെ തൊലികളും കേള്‍വികളും കാ ഴ്ചകളും വാദിക്കുകയും സാക്ഷിനില്‍ക്കുകയും ചെയ്യുന്നതാണ്. ഭൂമി അതിന്‍റെ റിക്കാര്‍ഡ് സമര്‍പ്പിക്കുന്ന അന്നാളില്‍ ഒരാള്‍ക്കും ഒരു രഹസ്യവും ഒളിപ്പിച്ചുവെക്കാനും മൂടിവെ ക്കാനും സാധിക്കുകയില്ല. ഇന്ന് അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത കാഫിറു കളും അക്രമികളും 'ഓ കഷ്ടം! ഞാന്‍ ഇന്നയിന്നവനെ ആത്മമിത്രമായി തെരഞ്ഞെടു ത്തിട്ടുണ്ടായിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നേനെ, അവനാണല്ലോ അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിന് ശേഷം അതില്‍ നിന്ന് എന്നെ തടഞ്ഞത്, പിശാച് മനുഷ്യന് മഹാ വഞ്ചകന്‍ തന്നെ ആയിരുന്നുവല്ലോ' എന്ന് വിലപിക്കുമെന്ന് 25: 27-29 ല്‍ മുന്നറിയിപ്പ് നല്‍ കിയിട്ടുണ്ട്. 18: 49; 37: 174-176; 39: 67; 52: 11-16 വിശദീകരണം നോക്കുക.