كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا عَبْدَنَا وَقَالُوا مَجْنُونٌ وَازْدُجِرَ
ഇവര്‍ക്കുമുമ്പ് നൂഹിന്‍റെ ജനതയും കളവാക്കി തള്ളിപ്പറഞ്ഞിട്ടുണ്ട്; അങ്ങ നെ അവര്‍ നമ്മുടെ അടിമയെ തള്ളിപ്പറയുകയും ഇവന്‍ നിരാകരിക്കപ്പെടേ ണ്ട ഒരു ഭ്രാന്തനാണെന്ന് പറയുകയും ചെയ്തു.
എക്കാലത്തുമുള്ള ജനത അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനെ ജിന്ന് ബാധി ച്ചവനെന്നും മാരണക്കാരനെന്നും ഒറ്റയാനെന്നും പറഞ്ഞ് നിരാകരിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഇന്നും പ്രവാചകന്മാരുടെ ഏക പാതയായ അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികളെക്കുറിച്ച് അതിനെ മൂടിവെക്കുന്ന കപടവിശ്വാസികള്‍ക്കും തള്ളിപ്പറയുന്ന വഴിപിഴച്ചവര്‍ ക്കും പറയാനുള്ളതും തെറിച്ചവന്‍, ഒറ്റപ്പെട്ടവന്‍ എന്നെല്ലാമാണ്. അദ്ദിക്റിനെ വിസ്മരി ച്ച് ജീവിക്കുന്ന ഈ കെട്ടജനത നമസ്കരിച്ച് നോമ്പനുഷ്ഠിച്ച് ഹജ്ജും ഉംറയും ചെയ്ത് പിഴയായി നരകക്കുണ്ഠം സമ്പാദിക്കുന്നവരാണെന്ന് അറബി ഖുര്‍ആനില്‍ അവര്‍ വായിക്കുന്നുണ്ട്. എന്നാല്‍ ആശയമില്ലാത്തതിനാല്‍ അവരുടെമേല്‍ 'ജിന്നുകളെക്കൊണ്ടും മ നുഷ്യരെക്കൊണ്ടും നരകക്കുണ്ഠം കുത്തിനിറക്കപ്പെടും' എന്ന വചനം ബാധകമായിരി ക്കുകയാണ്. 36: 7, 10-11; 50: 3; 51: 52-54 വിശദീകരണം നോക്കുക.