( 55 ) അര്‍റഹ്മാന്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(55) അര്‍റഹ്മാന്‍

ഒന്നാം സൂക്തത്തില്‍ അല്ലാഹുവിനെ 'നിഷ്പക്ഷവാന്‍' എന്ന് വിശേഷിപ്പിച്ചിട്ടു ള്ളതില്‍ നിന്നാണ് സൂറത്തിന് അര്‍റഹ്മാന്‍-നിഷ്പക്ഷവാന്‍-എന്ന പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ മദ്ധ്യഘട്ടത്തിന്‍റെ ആദ്യത്തില്‍ അവതരിച്ചിട്ടുള്ളതാണ് ഈ സൂറത്ത്. ഗ്രന്ഥത്തിന്‍റെ സന്ദേശം സ്വീകരിക്കാന്‍ മക്കയില്‍ ആരും തയ്യാറില്ലാതെ വന്നപ്പോള്‍ പ്രവാചകന്‍ തന്‍റെ മാതാവിന്‍റെ നാടായ ത്വാഇഫിലേക്ക് പോകുകയുണ്ടായി. എന്നാല്‍ ത്വാഇഫുകാര്‍ റൗഡികളെയും തെമ്മാടികളെയും അഴിച്ചുവിട്ട് പ്രവാചകനെ കൂക്കിവിളിച്ചും കല്ലെറിഞ്ഞും ഓടിക്കുകയുണ്ടായി. അങ്ങനെ പരവശനായി മക്കയിലേ ക്കുതന്നെ തിരിച്ചുവരുമ്പോള്‍ 'നഖ്ലാ' താഴ്വരയിലെ 'സൈലുല്‍കബീറി'ല്‍ തങ്ങിയ പ്രവാചകന്‍ അവിടെവെച്ച് പ്രഭാത നമസ്കാരത്തില്‍ ഈ സൂറത്താണ് തിലാവത്ത് ചെ യ്തത്. മനുഷ്യരെയും ജിന്നുകളെയും ഒരുമിച്ച് അഭിസംബോധനം ചെയ്യുന്ന ഏകസൂറ ത്തായ ഇത് കേള്‍ക്കുന്നതിന് വേണ്ടി അല്ലാഹു ജിന്നുകളില്‍ നിന്നുള്ള ഒരു വിഭാഗത്തെ 46: 29-32 ല്‍ പറഞ്ഞതുപോലെ പ്രവാചകന്‍റെ അടുത്തേക്ക് തിരിച്ചുവിടുകയുണ്ടായി.
നിഷ്പക്ഷവാനായ അല്ലാഹു മനുഷ്യരെ സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ച് ത്രാസ്സും അ മാനത്തുമായ അദ്ദിക്ര്‍ പഠിപ്പിച്ച് ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളത് അത് ഉപയോഗപ്പെടുത്തി അവന്‍റെ പ്രതിനിധികളായി ജീവിച്ച് പ്രപഞ്ചത്തെ അതിന്‍റെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്. തന്‍റെ ആത്മാവിന്‍റെ കൂട്ടുകാരനെ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കല്‍ ബുദ്ധിശ ക്തി നല്‍കപ്പെട്ട മനുഷ്യന്‍റെ ബാധ്യതയാണ്. എന്നാല്‍ ആയിരത്തില്‍ ഒന്നായ സ്വര്‍ഗ്ഗത്തിലേക്കുള്ള വിശ്വാസികള്‍ മാത്രമേ ആ ഉത്തരവാദിത്തം നിറവേറ്റുകയുള്ളു. അത്തരം വിശ്വാസികള്‍ ഭൂമിയില്‍ എവിടെയും ഇല്ലാതെ വരുമ്പോള്‍ ഭൂമിയിലെ ജീവിതം ദുസ്സഹമാവുകയും വായുവും വെള്ളവും അന്തരീക്ഷവുമെല്ലാം മനുഷ്യരുടെ കരങ്ങളാല്‍ മലീമസമാകുകയും ചെയ്യുന്നതോടെ ഭൂമിയുടെ ഘടനയില്‍ തന്നെ മാറ്റം വന്ന് അത് അതിന്‍റെ ആകര്‍ഷണ വലയത്തില്‍ നിന്ന് തെറ്റി സന്തുലനം നഷ്ടപ്പെട്ട് പ്രപഞ്ചം നശിക്കാനിടവരുന്നതാണ്.
സ്രഷ്ടാവിന്‍റെ അജയ്യതയും കാരുണ്യവും അനുഗ്രഹവും ഔദാര്യവും അടയാളങ്ങളും ശക്തികളും ശിക്ഷയുമെല്ലാം പരാമര്‍ശിച്ചുകൊണ്ട് 'അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നാഥന്‍റെ ഏതേത് അടയാളങ്ങളെയാണ് നിങ്ങള്‍ ഇരുവിഭാഗവും തള്ളിപ്പറയുക' എന്ന് ജിന്നുകളോടും മനുഷ്യരോടും ഒരുപോലെ സൂറത്തിലുടനീളം ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട്. മനുഷ്യരെപ്പോലെ സന്ദേശം സ്വീകരിക്കാനും തിരസ്ക്കരിക്കാനും സ്വാതന്ത്ര്യമുള്ള ജിന്നുകള്‍ വിചാരണക്ക് വിധേയമാകുമെന്നും ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്‍മാരായ മനുഷ്യരോടൊപ്പം നരകശിക്ഷയില്‍ അവരും പങ്കുചേരേണ്ടിവരുമെന്നും പഠിപ്പിക്കുന്നു. പ്രമാണമായ-ടിക്കറ്റായ-അദ്ദിക്ര്‍ കൂടാതെ മനുഷ്യര്‍ക്കോ ജിന്നുകള്‍ക്കോ ആകാശഭൂമികളുടെ പരിധിവിട്ട് കടക്കാന്‍ സാധിക്കുകയില്ലെന്ന് പഠിപ്പിക്കുന്നു. വിധിദിവസം മനുഷ്യരോടോ ജിന്നുകളോടോ അവരുടെ പാപങ്ങളെക്കുറിച്ച് ചോ ദിക്കപ്പെടുകയില്ലെന്നും അവരുടെ ഉച്ചിയും പാദങ്ങളും പിടിച്ച് നരകകുണ്ഠത്തിലേക്ക് വലിച്ചെറിയുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പ്രപഞ്ചത്തിന്‍റെ ആയുസ് നീട്ടുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് അദ്ദിക്ര്‍ ത്രാസ്സായി ഉപയോഗപ്പെടുത്തുകയും ലോകര്‍ക്ക് അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന സൂക്ഷ്മാലുക്കള്‍ക്കും അവരുടെ ജിന്നുകൂട്ടുകാര്‍ക്കും എല്ലാവിധ സൗഭാഗ്യങ്ങളും ആനന്ദങ്ങളും അനുഗ്രഹങ്ങളുമടങ്ങിയ രണ്ടുവീതം സ്വര്‍ഗ്ഗപ്പൂന്തോപ്പുകള്‍ ഉണ്ടെന്നും സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് 78 സൂക്തങ്ങള്‍ അടങ്ങിയ സൂറത്ത് അവസാനിക്കുന്നു.