( അര്‍റഹ്മാന്‍ ) 55 : 13

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നാഥന്‍റെ ഏതേത് അടയാളങ്ങളെ യാണ് നിങ്ങള്‍ ഇരുവിഭാഗവും കളവാക്കി തള്ളിപ്പറയുക?

ഇവിടെ ഇരുവിഭാഗങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് മനുഷ്യരില്‍ നിന്ന് ഇത്തരം സൂ ക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകളും 43: 36-39; 50: 27-29 സൂ ക്തങ്ങളില്‍ പറഞ്ഞ അവരുടെ ജിന്നുകൂട്ടുകാരുമാണ്. സൂക്തത്തില്‍ പറഞ്ഞ അടയാള ങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് നാഥന്‍റെ അനുഗ്രഹങ്ങള്‍, കഴിവുകള്‍, പ്രതാപം, ശക്തി, അജയ്യത, അഭിജ്ഞത, ഔദാര്യം, ശിക്ഷ തുടങ്ങിയവയാണ്. തുടര്‍ന്നുവരുന്ന ഇതേ സൂ ക്തം വ്യത്യസ്ത സ്ഥലങ്ങളില്‍ ഈ ആശയങ്ങളെല്ലാം മാറി മാറി ദ്യോതിപ്പിക്കുന്നുണ്ട്. ഇത്തരം സൂക്തങ്ങള്‍ വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും 'ലാ ബിശൈഇന്‍ ആലാഉക റബ്ബുനാ നുകദ്ദിബ് -നിന്‍റെ അടയാളങ്ങളൊന്നും തന്നെ ഞങ്ങള്‍ തള്ളിപ്പറയുന്നവരല്ല, ഞങ്ങളുടെ ഉടമയായ നാഥാ!' എന്ന് ആത്മാവുകൊണ്ട് മറുപടി പറയണമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 3: 7; 6: 112; 53: 55 വിശദീകരണം നോക്കുക.