وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُ
ഉമിയോടുകൂടിയ ധാന്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമുണ്ട്.
ഭൂമിയില് വിവിധ ഇനം പഴവര്ഗങ്ങളും ഉറുഞ്ചിലുകള് തിങ്ങിയ കുലകളോടുകൂടിയ ഈത്തപ്പനകളും കല്പവൃക്ഷങ്ങളും എണ്ണപ്പനകളും നെല്ല്, ഗോതമ്പ്, യവം തുടങ്ങി ഉ മിയോടുകൂടിയ വിവിധയിനം ധാന്യങ്ങളും സുഗന്ധം പരത്തുന്ന ചെടികളും വള്ളികളും എല്ലാം അവന് ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം ആവശ്യാനുസരണം കൃഷിചെയ്ത് ഉത്പാ ദിപ്പിക്കേണ്ട ബാധ്യത നിഷ്പക്ഷവാന്റെ പ്രതിനിധികളായി നിശ്ചയിച്ച ബുദ്ധിശക്തി നല് കപ്പെട്ട മനുഷ്യര്ക്കാണ്. ആ ബാധ്യത നിര്വഹിക്കുന്നവര്ക്ക് മാത്രമാണ് ഇതിലേറെ ഉ ല്കൃഷ്ടവും അനുഗ്രഹീതവുമായ സ്വര്ഗപ്പൂന്തോപ്പുകള് ലഭിക്കുക.
അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ചിന്താശക്തി ഉപയോഗപ്പെടുത്താത്ത കുഫ്ഫാറുകളെ 1000 സമുദായങ്ങളില് പെട്ട ജീവികളില് വെച്ച് ഏറ്റവും ദുഷിച്ചവര് എന്നാണ് 8: 22, 55 സൂക്തങ്ങളില് വിശേഷിപ്പിച്ചിട്ടുള്ളത്. നാഥനില് നിന്നു ള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാ ത്ത ഫുജ്ജാറുകള് തങ്ങളുടെ മുഖങ്ങളില് നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനു ള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ലും അവര് വായിച്ചിട്ടുണ്ട്. 36: 34-35; 50: 7-11; 56: 88-95 വിശദീകരണം നോക്കുക.