( അര്‍റഹ്മാന്‍ ) 55 : 35
يُرْسَلُ عَلَيْكُمَا شُوَاظٌ مِنْ نَارٍ وَنُحَاسٌ فَلَا تَنْتَصِرَانِ
നിങ്ങളുടെ രണ്ട് വിഭാഗത്തിന്‍റെയും നേര്‍ക്ക് തീയില്‍ നിന്നുള്ള ഒരു ജ്വാലയും പുകയും അയക്കുന്നതാണ്, അപ്പോള്‍ നിങ്ങള്‍ രണ്ട് വിഭാഗവും സഹായിക്ക പ്പെടുന്നവരാവുകയില്ല.
ആകാശത്ത് ജിന്നിനോ മനുഷ്യനോ അതിന്‍റെ പരിധികള്‍ മുറിച്ചുകടക്കാന്‍ സാ ധ്യമല്ലാത്ത വിധം കോട്ടകള്‍ സ്ഥാപിക്കുകയും പ്രത്യേക തരം ജ്വാലകളാലും പുകയാലും അതിനെ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പറയുന്നത്. പ്രത്യേകതരം ജ്വാലകൊണ്ടും പുകകൊണ്ടും എന്നുപറഞ്ഞത് കോസ്മിക് രശ്മികള്‍, ഉല്‍ക്കകള്‍, നെബുല കള്‍ തുടങ്ങിയവയെല്ലാം ആകാവുന്നതാണ്. 15: 18; 37: 9-10 വിശദീകരണം നോക്കുക.