( അല്‍ വാഖിഅഃ ) 56 : 82

وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ

നിശ്ചയം, അതിനെ കളവാക്കി തള്ളിപ്പറഞ്ഞു കൊണ്ടിരിക്കുക എന്നത് നിങ്ങള്‍ ഭക്ഷണമാക്കിയിരിക്കുകയുമാണോ?

ആത്മാവിനെ തിരിച്ചറിയാത്ത ഇന്നത്തെ ഫുജ്ജാറുകള്‍ അറബി ഖുര്‍ആന്‍ പാരായണം ചെയ്ത് പുണ്യം നേടാമെന്ന വ്യാമോഹത്തിലും ദുരഭിമാനത്തിലും നിലകൊള്ളുന്നവരാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം അറബി ഖുര്‍ആനാണെന്ന് കൊട്ടിഘോഷിക്കുന്ന 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഇവര്‍ അതിന്‍റെ ആശയത്തില്‍ നിന്ന് പോയതുകാരണം ഇന്ന് അദ്ദിക്റിനെ കളവാക്കി തള്ളിപ്പറയുക എന്നത് അവരുടെ ഭക്ഷണമാക്കിയിരിക്കുകയാണ്. വിവിധ മഹാത്മാക്കളെ ഇടയാളന്മാരും ശുപാര്‍ശക്കാരുമായി സ്വീകരിച്ചിരിക്കുന്ന ഈ കെട്ടജനത ഇമാമായി പ്രവാചകന്‍ മുഹമ്മദിനെയോ ഗ്രന്ഥത്തെയോ സ്വീകരിക്കുന്നതിന് പകരം മദ്ഹബ് ഇമാമുകളെ- ദീനില്‍ നിന്ന് പോയ ഇമാമുകളെയും കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളെയുമാണ് അവലംബമായി സ്വീകരിച്ചിട്ടുള്ളത്. നേരെച്ചൊവ്വെയുള്ള അല്ലാഹുവിന്‍റെ ഏകപാതയായ അദ്ദിക്റില്‍ നിന്ന് ഭിന്നിച്ചുപോയവരെല്ലാം നാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചതുപോലെ മസീഹുദ്ദജ്ജാലടക്കമുള്ള മുപ്പത് കള്ളവാദികളെ പിന്‍പറ്റുന്നവരിലാണ് ഉള്‍പെടുക എന്നുപോലും തിരിച്ചറിയാത്തവരാണ്. ലോകത്ത് രണ്ട് സ്ഥലങ്ങള്‍ തമ്മില്‍ ഒരു ദിവസത്തെ വ്യത്യാസമില്ല, ഒരു രാവ് അല്ലെങ്കില്‍ ഒരു പകല്‍ മാത്രമാണ് വ്യത്യാസപ്പെടുന്നത് എന്ന പ്രാഥമിക വിവരം പോലും ത്രാസായ അദ്ദിക്റിനെ മൂടിവെച്ച് പ്രപഞ്ചത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ നാശകാരികള്‍ക്ക് അ റിയുകയില്ല. 

ഏകദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് കൊട്ടിഘോഷിക്കുന്ന 4: 150-151 ല്‍ പറ ഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഇവരുടെ വ്രതാരംഭം, പെരുന്നാള്‍ തുടങ്ങിയവയെല്ലാം ചുരുങ്ങിയത് വ്യത്യസ്തമായ മൂന്ന് നാളുകളിലായിട്ടാണ് ലോകത്ത് കൊണ്ടാടപ്പെടുന്നത്. അതുവഴി ഗ്രന്ഥം ലഭിക്കാതിരുന്ന മക്കാമുശ്രിക്കുകളെക്കാള്‍ കൂടുതല്‍ വഴികേടിലും ഛിദ്രതയിലും അകപ്പെട്ട് യഥാര്‍ത്ഥ മുശ്രിക്കുകളും തെമ്മാടികളുമായിത്തീര്‍ന്നിരിക്കു കയാണ് അദ്ദിക്റിനെ അവഗണിച്ച് തള്ളിക്കളയുന്ന ഇവര്‍. എല്ലാകാര്യങ്ങളും വിശദീകരിച്ചിട്ടുള്ള ത്രികാലജ്ഞാനമായ, ഉപമയില്ലാത്ത, അജയ്യമായ ഗ്രന്ഥം കൊണ്ട് പ്രൗഢരാവാത്ത ഇവര്‍ തന്നെയാണ് 2: 85 ലും 5: 33 ലും വിവരിച്ച പ്രകാരം ലോകത്തെവിടെയും മറ്റേത് ജനവിഭാഗത്തെക്കാളും നിന്ദ്യത അനുഭവിക്കുന്നതും പരത്തില്‍ അതികഠിനമായ ശിക്ഷയിലേക്ക് തള്ളിവിടപ്പെടാന്‍ പോകുന്നതും. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പ്രപഞ്ചം നശിപ്പിക്കുന്നതിനും നരകത്തില്‍ പ്രവേശിക്കുന്നതിനും ധൃതികൂട്ടുന്നവരായി ഈ ജനത അധഃപതിച്ചിരിക്കുകയാണ്. 2: 165-171; 10: 60; 52: 11-14 വിശദീകരണം നോക്കുക.