( അല്‍ വാഖിഅഃ ) 56 : 9

وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ

ഇടതുപക്ഷക്കാരും, ഏതൊന്നാണ് ഈ ഇടതുപക്ഷക്കാര്‍?

 അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം അറ ബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കാഫിറുകളുമായ-കപടവിശ്വാസികളുമായ- ഫുജ്ജാറുകളാണ് ഇടതുപക്ഷക്കാര്‍. 35: 32 ല്‍ ആത്മാവിനോട് അക്രമം കാണിച്ചവര്‍ എ ന്നാണ് ഇവരെ വിശേഷിപ്പിച്ചിട്ടുള്ളത്. 313 പ്രവാചകന്മാരുടെയും ജനതയില്‍ പെട്ട ആയി രത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതിനെയും പിശാച് പാട്ടിലാക്കുമെന്ന് 4: 118 ല്‍ വിവരിച്ചിട്ടുണ്ട്. ഇവരില്‍ തിന്മ കല്‍പിക്കുകയും നന്മ വിരോധിക്കുകയും ചെയ്തുകൊ ണ്ട് അനുയായികളെ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകുന്ന, നാഥന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ, തെമ്മാടികളും അഹങ്കാരികളും കപടവിശ്വാസികളുമായ നേതാക്കള്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്നവരാണെന്ന് 4: 145 ലും, അനുയായികള്‍ വിചാരണക്ക് ശേഷം നരകക്കുണ്ഠത്തില്‍ പോകുന്നവരാണെന്ന് 39: 71 ലും പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികള്‍ അദ്ദിക്റിനെ മൂടിവെക്കുന്നവരാണെങ്കില്‍ അനുയായികള്‍ അതിനെ തള്ളിപ്പറയുന്നവരാണ്. 

അവര്‍ വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ചെയ്യുമെന്ന് മാത്രമല്ല; അവരുടെ കേള്‍വികള്‍, കാഴ്ചകള്‍, തൊലികള്‍, നാവുക ള്‍, കൈകാലുകള്‍ തുടങ്ങിയ എല്ലാ അവയവങ്ങളും അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നതാണ് എന്ന് 24: 24; 36: 65; 41: 19-24 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇക്കൂട്ടര്‍ ഓരോരുത്തരും അവരുടെ മരണ സമയത്ത് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാ ഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അ പ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും; ഇവരുടെ ഓരോരുത്തരുടെയും മരണസമയത്ത് നാഥന്‍ അവരോട് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 59 ലും അവര്‍ വായിച്ചിട്ടുണ്ട്. വിചാരണക്ക് ശേഷം നരകക്കുണ്ഠത്തില്‍ പോകു ന്നവന് പിറകിലൂടെ ഇടതുകൈയിലാണ് കര്‍മരേഖ ലഭിക്കുക എന്നും അവന്‍ നാശത്തിന് വേണ്ടി കേഴുന്നതും കത്തിയാളുന്ന നരകക്കുണ്ഠത്തില്‍ വേവിക്കപ്പെടുന്നതുമാണ് എ ന്നും, നിശ്ചയം അവന്‍ ഇവിടെ അവന്‍റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആഹ്ലാദിച്ചുല്ലസിച്ച് കഴിഞ്ഞുകൂടുന്നവനായിരുന്നു എന്നും, അവന്‍ കരുതി 'അവന്‍ പുനര്‍ജീവിപ്പിക്കപ്പെട്ട് ഒ രുമിച്ച് കൂട്ടപ്പെടുകയില്ല' എന്നും; അല്ല, അവന്‍റെ നാഥന്‍ അവനെ സദാ വീക്ഷിച്ചുകൊണ്ടി രിക്കുന്നവന്‍ തന്നെയായിരുന്നു എന്നും 84: 10-15 ല്‍ അവര്‍ വായിച്ചിട്ടുള്ളതാണ്. 9: 67-68; 48: 6; 90: 19-20; 98: 6 വിശദീകരണം നോക്കുക.