( അല് വാഖിഅഃ ) 56 : 8
فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ
അപ്പോള് വലതുപക്ഷക്കാര്, ഏതൊന്നാണ് ഈ വലതുപക്ഷക്കാര്?
തങ്ങളുടെ പിരടികളില് ബന്ധിച്ചിട്ടുള്ള കര്മ്മരേഖയില് ഐഹികജീവിത്ത് വെച്ച് ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റും അതിന് അനുസരിച്ചുള്ള പ്രവൃ ത്തികളും കൂടുതലായി രേഖപ്പെടുത്തിയവരാണ് ഇവര്. ഇവര്ക്ക് 17: 13-14 ല് വിവരിച്ച പ്രകാരം ഇവരുടെ കര്മരേഖ വായിക്കാന് കൊള്ളുന്നതായതിനാല് കര്മരേഖ വലതുകൈയില് ലഭിക്കുന്നതും ചെറിയ ഒരു വിചാരണക്കുശേഷം അവര് അവരുടെ കുടുംബാംഗങ്ങളിലേക്ക് ആഹ്ലാദപൂര്വം തിരിച്ചുചെല്ലുന്നതുമാണ് എന്ന് 84: 7-9 ല് പറഞ്ഞി ട്ടുണ്ട്. 90: 17-18; 103: 1-3 വിശദീകരണം നോക്കുക.