നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(57) അല്‍ ഹദീദ്
25-ാം സൂക്തത്തില്‍ 'നാം ഇരുമ്പും ഇറക്കുകയുണ്ടായി' എന്ന് പറഞ്ഞതില്‍ നിന്നാ ണ് സൂറത്തിന് ഹദീദ്-ഇരുമ്പ്-എന്ന പേര് വന്നിട്ടുള്ളത്. ഹിജ്റ അഞ്ചാം വര്‍ഷം മദീന യിലാണ് സൂറത്തിന്‍റെ അവതരണം. ആദ്യനും അന്ത്യനും പുറമെയുള്ളവനും ഉള്ളിലു ള്ളവനുമായ, ത്രികാലജ്ഞാനിയും സര്‍വ്വശക്തനുമായ, അജയ്യനും യുക്തിജ്ഞനുമായ അല്ലാഹുവിനെ ആകാശഭൂമിയിലുള്ളതെല്ലാം വാഴ്ത്തുന്നുണ്ട്. ആകാശങ്ങളുടെയും ഭൂ മിയുടെയും ആധിപത്യമുടയവനായ അവന്‍ മനുഷ്യര്‍ എവിടെയായിരുന്നാലും അവരോടൊപ്പമുണ്ട്. രാവിനെ പകലിലും പകലിനെ രാവിലും കോര്‍ക്കുന്ന അവന്‍ നെഞ്ചകങ്ങ ളുടെ അവസ്ഥ അറിയുന്നവന്‍ തന്നെയാണ്.
പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പണം ചെലവഴിക്കുന്നവ രും ത്യാഗം സഹിക്കുന്നവരും സമാധാന സമയങ്ങളില്‍ പണം ചെലവഴിക്കുന്നവരും ത്യാഗം സഹിക്കുന്നവരും ഒരേപോലെ ആയിരിക്കുകയില്ല എന്ന് ഉണര്‍ത്തിക്കൊണ്ട് ജീ വിതലക്ഷ്യം സാക്ഷാത്കരിക്കും വിധം അദ്ദിക്ര്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി പണം ചെലവഴിക്കാന്‍ വിശ്വാസികളെ ഉണര്‍ത്തുന്നുണ്ട്. പ്രകാശമായ അദ്ദിക്ര്‍ ഇഹലോകത്ത് ഉ പയോഗപ്പെടുത്താത്ത കപടവിശ്വാസികള്‍ പരലോകത്ത് വിശ്വാസികളോട് പ്രകാശത്തി ന് യാചിക്കുന്ന രംഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുന്‍ വേദക്കാരെപ്പോലെ വിശ്വാസിക ള്‍ അദ്ദിക്റിനെത്തൊട്ട് ഹൃദയങ്ങള്‍ കല്ലിച്ചവരാകരുത് എന്നും അദ്ദിക്റിനെ സത്യപ്പെടു ത്തുന്നവര്‍ തന്നെയാണ് വിജയികളാവുക എന്നും അതിനെ മൂടിവെക്കുകയും കളവാ ക്കി തള്ളിപ്പറയുകയും ചെയ്യുന്നവരാണ് ജ്വലിക്കുന്ന നരകത്തിന്‍റെ നിവാസികളെന്നും പ ഠിപ്പിക്കുന്നു. പ്രവാചകന്‍മാരെയെല്ലാം നീതിയുടെ ത്രാസ്സും വെളിപാടുമായ അദ്ദിക്ര്‍ കൊണ്ട് അയച്ചിട്ടുള്ളത് ജനങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്താനാണ്. സന്മാര്‍ഗ്ഗമായ ഗ്ര ന്ഥം വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്തുന്നവര്‍ സന്‍മാര്‍ഗ്ഗത്തിലും അല്ലാത്തവര്‍ തെമ്മാടികളുമാണെന്നും പഠിപ്പിക്കുന്നു. ബ്രഹ്മചര്യം ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നും അത് ഈസാ അവരോട് കല്‍പിച്ചിട്ടുള്ളതല്ലെന്നും പഠിപ്പിക്കുന്നതോടൊപ്പം അത് പാ ലിക്കേണ്ടവിധം പാലിക്കാത്തവര്‍ തെമ്മാടികളാണെന്നും പഠിപ്പിക്കുന്നു. അല്ലാഹുവിന്‍റെ ഔദാര്യമായ അദ്ദിക്ര്‍ ആരുടെയും കുത്തകയല്ലെന്നും അത് മനുഷ്യരില്‍ ആര്‍ക്കുവേണ മെങ്കിലും ഉടമയോട് ചോദിച്ചുവാങ്ങാമെന്നും അല്ലാഹു മഹത്തായ ഔദാര്യമുടയവനാണെ ന്നും പറഞ്ഞുകൊണ്ട് 29 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.