( അല്‍ ഹദീദ് ) 57 : 10

وَمَا لَكُمْ أَلَّا تُنْفِقُوا فِي سَبِيلِ اللَّهِ وَلِلَّهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ ۚ لَا يَسْتَوِي مِنْكُمْ مَنْ أَنْفَقَ مِنْ قَبْلِ الْفَتْحِ وَقَاتَلَ ۚ أُولَٰئِكَ أَعْظَمُ دَرَجَةً مِنَ الَّذِينَ أَنْفَقُوا مِنْ بَعْدُ وَقَاتَلُوا ۚ وَكُلًّا وَعَدَ اللَّهُ الْحُسْنَىٰ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ

ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനായിരി ക്കെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് എ ന്താണ് ന്യായം? നിങ്ങളില്‍ നിന്ന് വിജയത്തിന് മുമ്പ് ചെലവഴിച്ചവരും യുദ്ധം ചെയ്തവരും സമമാകുകയില്ല-അക്കൂട്ടര്‍ക്ക് അതിനുശേഷം ചെലവഴിച്ചുകൊ ണ്ടിരിക്കുകയും യുദ്ധം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നവരെക്കാള്‍ മ ഹത്തായ ഒരു പദവിയുണ്ട്, എല്ലാ ഓരോരുത്തര്‍ക്കും ഏറ്റവും നല്ലതായ പ്രതിഫ ലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരി ക്കുന്നതിനെ അല്ലാഹു വലയം ചെയ്തവന്‍ തന്നെയാകുന്നു.

ഇന്ന് വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ യുദ്ധമില്ല. മറിച്ച് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ മൂടിവെക്കുന്ന കുഫ്ഫാറുകളോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് മാത്രമാണുള്ളത്. മസീഹുദ്ദജ്ജാലിന്‍റെ വരവ് നീട്ടുക എന്ന ലക്ഷ്യത്തോടുകൂടി അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഇവിടെ സ്വര്‍ഗ്ഗം പണിയുന്നവര്‍ക്കാണ് അത് അനന്തരാവകാശമായി ലഭിക്കുക. ത്രികാലജ്ഞാനി യായ നാഥന്‍ ഓരോരുത്തരും എന്താണ് സമ്പാദിക്കുക എന്ന് ആദ്യമേ അവന്‍റെ ഗ്രന്ഥ ത്തില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അപ്പോള്‍ ഏറ്റവും നല്ലതായ അദ്ദിക്ര്‍ തെളിവായി സ മര്‍പ്പിക്കാനുള്ളവര്‍ക്ക് അല്ലാഹുവിന്‍റെ വാഗ്ദത്തം ചോദിച്ച് വാങ്ങാവുന്നതാണ്. അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാതെ സ്വര്‍ഗ്ഗം അല്ലെങ്കില്‍ നരകം അല്ലാഹു നല്‍കുന്നതാണ് എന്നുപറഞ്ഞ് ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകളാണ് നരകത്തിന്‍റെ വിറകുകളും കരയിലെ ദുഷ്ടജീവികളും. 4: 95-97; 22: 77-78; 48: 6, 24-25 വിശദീകരണം നോക്കുക.