مَنْ ذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ وَلَهُ أَجْرٌ كَرِيمٌ
അല്ലാഹുവിന് നല്ലനിലക്കുള്ള ഒരു കടം കൊടുക്കാന്‍ ആരാണുള്ളത്? അപ്പോ ള്‍ അത് അവന് ഇരട്ടിപ്പിച്ച് കൊടുക്കുന്നതും അവന് ഒരു മാന്യമായ പ്രതിഫ ലം നല്‍കുന്നതുമാണ്.
പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള 41: 41-43 ലും 3: 58 ലും പ റഞ്ഞ മിഥ്യകലരാത്ത അജയ്യവും അതുല്ല്യവും തത്വനിര്‍ഭരവും 42: 17 ല്‍ പറഞ്ഞ പ്രവ ര്‍ത്തനങ്ങള്‍ തൂക്കിനോക്കാനുള്ള ത്രാസുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് വേണ്ടി സമയവും സമ്പത്തും ഉള്‍പ്പടെ എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തി ക്കൊണ്ട് അല്ലാഹുവിനെ സഹായിക്കലാണ് ഇന്ന് അല്ലാഹുവിന് നല്ലനിലക്ക് കടം കൊ ടുക്കുന്ന രീതി. അപ്പോള്‍ അത്തരക്കാരെ അല്ലാഹു ഇങ്ങോട്ടും സഹായിക്കുന്നതാണ്. അതുതന്നെയാണ് സ്വര്‍ഗത്തിലേക്ക് മുന്‍കടക്കാനുള്ള വഴിയും. 4: 85; 36: 11-12; 53: 39-40 വിശദീകരണം നോക്കുക.