( അല്‍ ഹദീദ് ) 57 : 13

يَوْمَ يَقُولُ الْمُنَافِقُونَ وَالْمُنَافِقَاتُ لِلَّذِينَ آمَنُوا انْظُرُونَا نَقْتَبِسْ مِنْ نُورِكُمْ قِيلَ ارْجِعُوا وَرَاءَكُمْ فَالْتَمِسُوا نُورًا فَضُرِبَ بَيْنَهُمْ بِسُورٍ لَهُ بَابٌ بَاطِنُهُ فِيهِ الرَّحْمَةُ وَظَاهِرُهُ مِنْ قِبَلِهِ الْعَذَابُ

കപടവിശ്വാസികളും കപടവിശ്വാസിനികളും വിശ്വാസികളായവരോട് പറഞ്ഞു കൊണ്ടിരിക്കുന്ന ദിനം, നിങ്ങള്‍ ഞങ്ങളെയൊന്ന് കാത്തിരിക്കൂ, നിങ്ങളുടെ പ്രകാശമൊന്ന് ഞങ്ങളും പ്രയോജനപ്പെടുത്തട്ടെ! അപ്പോള്‍ അവരോട് പറയ പ്പെടും: നിങ്ങള്‍ നിങ്ങളുടെ പിന്നിലേക്കുതന്നെ തിരിച്ചുപോവുക, അങ്ങനെ അവിടെനിന്ന് നിങ്ങള്‍ പ്രകാശം അന്വേഷിച്ചുകൊള്ളുക, അപ്പോള്‍ അവര്‍ക്കി ടയില്‍ ഒരു മതില്‍കെട്ട് രൂപപ്പെടുന്നതാണ്, അതിന് ഒരു വാതില്‍ ഉണ്ടായിരി ക്കും, അതിന്‍റെ ഉള്‍ഭാഗത്താണ് കാരുണ്യമുള്ളത്, അതിന്‍റെ പുറം ഭാഗത്താക ട്ടെ ശിക്ഷയുമാണുള്ളത്.

 പ്രകാശമായ അദ്ദിക്ര്‍ തന്നെയാണ് നരകത്തിന്‍റെ മുകളിലൂടെ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാനുള്ള നേരെച്ചൊവ്വെയുള്ള പാതയും സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റും. അത് വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്തവര്‍ നാളെ അത് ഉപയോഗപ്പെടു ത്തിയവരോട് നിങ്ങളുടെ പ്രകാശം ഞങ്ങളും ഒന്ന് ഉപയോഗപ്പെടുത്തിക്കൊള്ളട്ടെ എന്ന് യാചിക്കുന്ന രംഗമാണ് ഇവിടെ വരച്ചുകാണിക്കുന്നത്. 'നിങ്ങള്‍ ഐഹികലോകത്തേക്കു തന്നെ തിരിച്ചുചെന്ന് അവിടെവെച്ച് പ്രകാശം സ്വീകരിച്ച് തിരിച്ചുവരിക' എന്നാണ് അവരോടുള്ള മറുപടി. എന്നാല്‍ ഐഹികലോകത്തേക്ക് ഒരാളും ഒരിക്കലും തിരിച്ചയക്കപ്പെടു കയില്ല. വിചാരണാനാളില്‍ സ്വര്‍ഗവാസികളുടെയും നരകവാസികളുടെയും ഇടയില്‍ രൂ പപ്പെടുന്ന മതില്‍ കെട്ടിനെക്കുറിച്ച് 7: 46-51 ല്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 9: 32 ല്‍ വിവരിച്ച പ്രകാരം മനുഷ്യരെ അന്ധകാരങ്ങ ളില്‍ നിന്ന് പ്രകാശത്തിലേക്ക് പുറപ്പെടുവിക്കാനുള്ള പ്രകാശമായ അദ്ദിക്റിനെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരാണ്. 14: 1; 32: 18; 40: 10-11; 51: 55 വിശദീകരണം നോക്കുക.