( അല്‍ ഹദീദ് ) 57 : 12

يَوْمَ تَرَى الْمُؤْمِنِينَ وَالْمُؤْمِنَاتِ يَسْعَىٰ نُورُهُمْ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ بُشْرَاكُمُ الْيَوْمَ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ

വിശ്വാസികളുടെയും വിശ്വാസിനികളുടെയും പ്രകാശം അവരുടെ മുന്‍ഭാഗ ങ്ങളിലൂടെയും അവരുടെ വലതുഭാഗങ്ങളിലൂടെയും സഞ്ചരിക്കുന്ന നിലയില്‍ നീ കാണുന്ന ദിവസം! ഇന്നേദിനം നിങ്ങള്‍ക്കുള്ള സന്തോഷവാര്‍ത്ത താഴ്ഭാഗ ങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളാകുന്നു, നി ങ്ങള്‍ അതില്‍ നിത്യവാസികളായിരിക്കും, അതുതന്നെയാണ് മഹത്തായ വി ജയം.

4: 174; 7: 157; 9: 32; 14: 1 തുടങ്ങി 32 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാശം അദ്ദിക്ര്‍ ത ന്നെയാണ്. വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഇഹലോകത്തുവെച്ച് മറ്റെന്തിനെ ക്കാളും അദ്ദിക്റിന് മുന്‍ഗണന നല്‍കിയതാണ് അവരുടെ മുന്‍ഭാഗത്ത് പ്രകാശം ഉണ്ടാകാ ന്‍ കാരണം. അവര്‍ അദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ക്ക് അനുസരിച്ച് ഇവിടെ നിലകൊ ണ്ടിരുന്നവരായതിനാല്‍ വലതുഭാഗത്തുള്ള റഖീബ് എന്ന മലക്കായിരുന്നു അവരുടെ റി ക്കാര്‍ഡ് എഴുതിക്കൊണ്ടിരുന്നത് എന്നതാണ് അവരുടെ വലതുഭാഗത്ത് പ്രകാശമുണ്ടാകാ ന്‍ കാരണം. അവര്‍ ഐഹികലോകത്തുവെച്ച് 'ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്ക് നീ അദ്ദി ക്റാകുന്ന പ്രകാശം പൂര്‍ത്തിയാക്കിത്തരേണമേ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ, നിശ്ചയം നീ എല്ലാ ഓരോ കാര്യത്തിന്‍റെ മേലും കഴിവുള്ളവന്‍ തന്നെയാണ്' എന്ന് പ്രാ ര്‍ത്ഥിക്കുന്നവരുമായിരുന്നു എന്നും 66: 8 ല്‍ പറഞ്ഞിട്ടുണ്ട്. 42: 52; 50: 17-18 വിശദീകര ണം നോക്കുക.