فَالْيَوْمَ لَا يُؤْخَذُ مِنْكُمْ فِدْيَةٌ وَلَا مِنَ الَّذِينَ كَفَرُوا ۚ مَأْوَاكُمُ النَّارُ ۖ هِيَ مَوْلَاكُمْ ۖ وَبِئْسَ الْمَصِيرُ
അപ്പോള്‍ ഇന്നേദിനം നിങ്ങളില്‍ നിന്നോ കാഫിറുകളായവരില്‍ നിന്നോ യാ തൊരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുന്നതല്ല, നിങ്ങളുടെ സങ്കേതം നരക മാകുന്നു, അതാണ് നിങ്ങളുടെ അഭയസ്ഥാനം, എത്ര മോശപ്പെട്ട മടക്കസ്ഥലം!
9: 68; 66: 9 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ കുഫ്ഫാറുകളും 4: 140; 41: 29 തുടങ്ങി യ സൂക്തങ്ങളില്‍ പറഞ്ഞ കാഫിറുകളും 22: 53; 33: 60 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ ഹൃദയത്തില്‍ രോഗമുള്ളവരും 33: 73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ അല്ലാ ഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരും 2: 39; 5: 10 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ കളവാക്കി തള്ളിപ്പറയുന്നവരും 1: 7 ല്‍ പറ ഞ്ഞ കപടവിശ്വാസികളെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ചവരുമാണ് സൂക്തത്തില്‍ പ റഞ്ഞ കാഫിറുകള്‍. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത ഇത്തരം അക്രമികളി ല്‍ നിന്ന് യാതൊരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുകയില്ല. അവര്‍ യഥാര്‍ത്ഥ യജമാ നനായ അല്ലാഹുവിനെ ഒഴിവാക്കി പിശാചിനെയാണ് യജമാനനായി സ്വീകരിച്ചിരുന്നത് എന്നതിനാല്‍ പിശാചിന്റെ വീടായ നരകക്കുണ്ഠമാണ് അവരുടെ അഭയസ്ഥാനവും സ ങ്കേതവും എന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. 3: 91; 33: 1, 48; 39: 32, 47-48 വിശദീകരണം നോക്കുക.