( അല്‍ ഹദീദ് ) 57 : 28

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَآمِنُوا بِرَسُولِهِ يُؤْتِكُمْ كِفْلَيْنِ مِنْ رَحْمَتِهِ وَيَجْعَلْ لَكُمْ نُورًا تَمْشُونَ بِهِ وَيَغْفِرْ لَكُمْ ۚ وَاللَّهُ غَفُورٌ رَحِيمٌ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവന്‍റെ പ്രവാചകനെക്കൊണ്ട് വിശ്വസിക്കുകയും ചെയ്യുവീന്‍, എന്നാല്‍ അ വന്‍റെ അനുഗ്രഹത്തില്‍ നിന്ന് ഇരട്ടി വിഹിതം അവന്‍ നിങ്ങള്‍ക്ക് നല്‍കുന്ന താണ്, അവന്‍ നിങ്ങള്‍ക്ക് ചരിക്കുന്നതിനുവേണ്ടി ഒരു പ്രകാശം പ്രദാനം ചെ യ്യുകയും അവന്‍ നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യും, അല്ലാഹു ഏറെപ്പൊ റുക്കുന്ന കാരുണ്യവാനുമാകുന്നു.

സൂക്തത്തില്‍ പറഞ്ഞ പ്രകാശവും അനുഗ്രഹവും അദ്ദിക്ര്‍ തന്നെയാണ്. പ്രവാചകന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം ഉണ്ടായിരുന്നില്ല. അതുകൊണ്ട് അല്ലാഹു വിനെ ഹൃദയത്തില്‍ സൂക്ഷിക്കുകയും അവന്‍റെ പ്രവാചകനെക്കൊണ്ട് വിശ്വസിക്കുകയു മാണെങ്കില്‍ നിങ്ങള്‍ നേരെച്ചൊവ്വെയുള്ള മാര്‍ഗത്തില്‍ സഞ്ചരിക്കുന്നതിന് വേണ്ടി ഒരു പ്രകാശം പ്രദാനം ചെയ്യാം എന്നാണ് പറയുന്നത്.

എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ കാരുണ്യ വും പ്രകാശവുമായ അദ്ദിക്റിനെ കളവാക്കി തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിരി ക്കുന്നതിനാല്‍ എവിടെയും പിടിവള്ളിയില്ലാത്തവരും അധമന്മാരുമായി അധഃപതിച്ചിരിക്കു കയാണ്. പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാന ത്തുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി 8: 22 ല്‍ ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ കെട്ടജനതക്ക് അവരുടെ തെറ്റുകള്‍ പൊറുത്ത് കിട്ടുന്നതിന് പകരം 6: 26; 20: 99-100 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രപഞ്ചം നശിപ്പി ച്ചതിനുള്ള ശിക്ഷയാണ് ലഭിക്കുക. 2: 2-5; 9: 71-72; 36: 10-11 വിശദീകരണം നോക്കുക.