هُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۚ يَعْلَمُ مَا يَلِجُ فِي الْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنْزِلُ مِنَ السَّمَاءِ وَمَا يَعْرُجُ فِيهَا ۖ وَهُوَ مَعَكُمْ أَيْنَ مَا كُنْتُمْ ۚ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ
അവന്‍ തന്നെയാണ് ആകാശങ്ങളെയും ഭൂമിയെയും ആറുനാളിലായി സൃഷ്ടി ച്ചവന്‍, പീന്നീട് അവന്‍ സിംഹാസനസ്ഥനായി, ഭൂമിയിലേക്ക് പ്രവേശിക്കുന്ന ഒന്നും അതില്‍ നിന്ന് പുറത്തുവരുന്ന ഒന്നും അവന്‍ അറിയുന്നു, ആകാശത്തി ല്‍ നിന്ന് ഇറങ്ങുന്ന ഒന്നും അതിലേക്ക് കയറിപ്പോകുന്ന ഒന്നും അവന്‍ അറി യുന്നു, നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളോടൊപ്പമുണ്ട്, അല്ലാ ഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാകുന്നു.
313 പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം സത്യവും തെളിവുമായ അദ്ദിക്ര്‍ മാത്രമാണെന്നും, അത് അവതരിപ്പിക്കപ്പെട്ടത് പ്രപഞ്ചനാഥനെക്കൂടാതെ മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്ന് മനുഷ്യസമൂഹത്തോട് കല്‍പിക്കുന്നതിനുവേണ്ടിയാണ് എന്നും 21: 24-25 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിച്ചിട്ടുള്ള അദ്ദിക്ര്‍ അതിന് മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ് എന്ന് 5: 48; 16: 44 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത് മൊത്തം മനുഷ്യര്‍ക്ക് സന്മാര്‍ഗവും സത്യാസത്യ വിവേചനമാനദണ്ഡവുമാണ് എന്ന് 2: 185 ലും പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചം അതിന്‍റെ സന്തുലനാവസ്ഥയില്‍ നിലനിര്‍ത്താനുള്ള ഉപകരണവും മനുഷ്യര്‍ക്ക് സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റുമായ അദ്ദിക്ര്‍ വന്നുകിട്ടിയ ശേഷം അത് സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെ മൂടിവെക്കുകയും ചെയ്യുക എന്നത് ഏറ്റവും വലിയ അപരാധമാണ്, അവരോട് അല്ലാഹു പ്രതികാരം ചെയ്യുമെന്നാണ് ഇവിടെ പറയുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിപ്പോയി എന്ന് 39: 63 ലും; അവര്‍ അക്രമികളും ഭ്രാന്തന്മാരുമാണെന്നും അവരോട് നാം പ്രതികാരം ചെയ്യുമെന്നും 32: 22 ലും പറഞ്ഞിട്ടുണ്ട്. അറിവില്ലായ്മ കൊണ്ട് കുറ്റം ചെയ്തവര്‍ക്ക് മാത്രമേ പശ്ചാത്താപമുള്ളൂ എന്ന് 4: 17; 6: 54; 16: 119 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 5: 95 അവസാനിക്കുന്നത്, അല്ലാഹു പ്രതികാരം ചെയ്യുന്നവനാണ് എന്ന് പറഞ്ഞുകൊണ്ടും; 14: 47 അവസാനിക്കുന്നത് നിശ്ചയം അല്ലാഹു പ്രതികാരം ചെയ്യുന്ന അജയ്യനായ സര്‍വ്വപ്രതാപി തന്നെയാണ് എന്ന് പറഞ്ഞുകൊണ്ടുമാണ്. 2: 2, 174-176, 209 വിശദീകരണം നോക്കുക.