آمِنُوا بِاللَّهِ وَرَسُولِهِ وَأَنْفِقُوا مِمَّا جَعَلَكُمْ مُسْتَخْلَفِينَ فِيهِ ۖ فَالَّذِينَ آمَنُوا مِنْكُمْ وَأَنْفَقُوا لَهُمْ أَجْرٌ كَبِيرٌ
നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും വിശ്വ സിക്കുകയും അവന്‍ നിങ്ങളെ പ്രതിനിധികളായി നിശ്ചയിച്ചിട്ടുള്ളവയില്‍ നി ന്ന് ചെലവഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുക, അപ്പോള്‍ നിങ്ങളില്‍ നിന്നുള്ള വിശ്വാസികളായവരും ചെലവഴിച്ചുകൊണ്ടിരിക്കുന്നവരുമായവര്‍ക്ക് വമ്പിച്ച പ്രതിഫലമാണുള്ളത്!
'നിങ്ങളെ പ്രതിനിധികളായി നിശ്ചയിച്ചിട്ടുള്ളവയില്‍ നിന്ന് ചെലവഴിച്ചുകൊണ്ടി രിക്കുകയും ചെയ്യുക' എന്ന് പറഞ്ഞതിന് അനന്തരാവകാശമായി ലഭിച്ചിട്ടുള്ള സ്വത്തില്‍ നിന്ന് ചെലവഴിക്കുക എന്ന് മാത്രമല്ല ആശയം. മറിച്ച്, വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിന്‍റെ മാര്‍ ഗത്തില്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗം പണിയലാണ് ജീവിതലക്ഷ്യം എന്ന ബോധത്തില്‍ പ്രവര്‍ത്തിക്കുക എന്നാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാ സ്സും അമാനത്തുമായ അദ്ദിക്ര്‍ സര്‍വ്വലോകര്‍ക്കും എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തന ങ്ങളില്‍ മുഴുകുകയും മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഭക്ഷണം ലഭിക്കുന്നതിന് വേ ണ്ടിയും ഓക്സിജന്‍ ഉത്പാദിപ്പിച്ച് അന്തരീക്ഷവായു ശുദ്ധീകരിക്കുന്നതിന് വേണ്ടിയും കൃഷിചെയ്യുകയും മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയുമാണ് ഇന്ന് അതിനുള്ള ഏറ്റവും ഉത്ത മമായ മാര്‍ഗം. 9: 60; 19: 80; 32: 15-16; 64: 16 വിശദീകരണം നോക്കുക.