( മുജാദിലഃ ) 58 : 1

قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ وَاللَّهُ يَسْمَعُ تَحَاوُرَكُمَا ۚ إِنَّ اللَّهَ سَمِيعٌ بَصِيرٌ

തന്‍റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവിനോട് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് നിശ്ചയം അല്ലാഹു കേട്ടിട്ടുണ്ട്, അല്ലാഹു നിങ്ങള്‍ രണ്ടുപേരുടെയും സംഭാഷണം കേ ട്ടുകൊണ്ടിരിക്കുകയുമാകുന്നു, നിശ്ചയം അല്ലാഹു എല്ലാംകേള്‍ക്കുന്ന സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയാകുന്നു.

ഥഅ്ലബിന്‍റെ മകള്‍ ഖൗലഃ തന്‍റെ ഭര്‍ത്താവ് തന്നെ 'ള്വിഹാര്‍' ചെയ്തതിനെ ക്കുറിച്ച് വിധി ചോദിച്ചുകൊണ്ട് പ്രവാചകനുമായി തര്‍ക്കിക്കുന്ന രംഗമാണ് സൂക്തത്തില്‍ വരച്ചുകാണിക്കുന്നത്. ള്വിഹാറിനെക്കുറിച്ച് വിധി നല്‍കുന്നതിനുവേണ്ടി പ്രവാചകനോട് തര്‍ക്കിക്കാന്‍ ഖൗലഃയെ നിയോഗിച്ചതും അല്ലാഹുതന്നെയാണ്. ത്രികാല ജ്ഞാനിയായ അല്ലാഹു നിശ്ചയിച്ചത് പ്രകാരം തന്നെയാണ് എല്ലാ സംഭവങ്ങളും ഇവിടെ നടക്കുന്നത്. തുടര്‍ന്നുള്ള സൂക്തങ്ങളില്‍ ള്വിഹാറിന്‍റെ വിധി വിശദീകരിക്കുന്നുണ്ട്. 

അല്ലാഹുവിന്‍റെ വിധിക്കുവേണ്ടിയാണ് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത് എന്നതിനാല്‍ തര്‍ക്കം അനുവദനീയമാണ്. എന്നാല്‍ 40: 56 ല്‍ 'നിശ്ചയം യാതൊരു പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെ സൂക്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരുണ്ടല്ലോ, അവരുടെ നെഞ്ചുകള്‍ അവര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതിലുള്ള അഹങ്കാരത്തിലല്ലാതെയ ല്ല, അപ്പോള്‍ നീ അല്ലാഹുവില്‍ ശരണം തേടുക, നിശ്ചയം അവന്‍ എല്ലാം കേള്‍ക്കുന്ന സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയാകുന്നു' എന്നുപറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ സൂക്തങ്ങളെക്കുറിച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുക അല്ലാഹുവിന്‍റെ ശത്രുക്കളായ കപടവിശ്വാസികളാണെന്ന് 41: 26-28 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹു ഉദ്ദേശിച്ച ആശയം സ്ഥാപിക്കുന്നതിനുവേണ്ടി അദ്ദിക്ര്‍ ഉദ്ധരിച്ച് വാദിക്കുന്നത് ജിഹാദില്‍ പെട്ടതാണ്. 29: 46-49; 40: 4-5, 35 വിശദീകരണം നോക്കുക.