( മുജാദിലഃ ) 58 : 11

يَا أَيُّهَا الَّذِينَ آمَنُوا إِذَا قِيلَ لَكُمْ تَفَسَّحُوا فِي الْمَجَالِسِ فَافْسَحُوا يَفْسَحِ اللَّهُ لَكُمْ ۖ وَإِذَا قِيلَ انْشُزُوا فَانْشُزُوا يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ സദസ്സുകളില്‍ സൗകര്യപ്പെടുത്തി ക്കൊടുക്കുക എന്ന് പറയപ്പെട്ടാല്‍ അപ്പോള്‍ നിങ്ങള്‍ സൗകര്യപ്പെടുത്തിക്കൊ ടുക്കുക, അല്ലാഹു നിങ്ങള്‍ക്കും സൗകര്യപ്പെടുത്തിത്തരുന്നതാണ്; നിങ്ങള്‍ എഴുന്നേറ്റുപോകണമെന്ന് പറയപ്പെട്ടാലോ, അപ്പോള്‍ നിങ്ങള്‍ എഴുന്നേറ്റു പോവുകയും ചെയ്യുക, നിങ്ങളില്‍ നിന്നുള്ള വിശ്വാസികളായവര്‍ക്കും ജ്ഞാ നം നല്‍കപ്പെട്ടവരായവര്‍ക്കും അല്ലാഹു പദവികള്‍ ഉയര്‍ത്തിക്കൊടുക്കു ന്നതാണ്, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെ യ്തവനുമാകുന്നു.

ജ്ഞാനം അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ മനസ്സിലാക്കാന്‍ വരുന്നവര്‍ക്ക് സദസ്സുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കണമെ ന്നാണ് വിശ്വാസികളോട് നാഥന്‍ കല്‍പിക്കുന്നത്. അതുപോലെ പ്രപഞ്ചം അതിന്‍റെ സന്തു ലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സായ അദ്ദിക്റിനെ ലോകര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളില്‍ മുഴുകണമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അത് അനുസരി ക്കണം. അങ്ങനെയാണെങ്കില്‍ അദ്ദിക്ര്‍ പഠിപ്പിക്കുന്നവര്‍ക്ക് നല്‍കുന്നതുപോലെയുള്ള പദവികള്‍ നിങ്ങള്‍ക്കും നല്‍കുമെന്നാണ് ത്രികാലജ്ഞാനിയായ നാഥന്‍ പറയുന്നത്. 25: 58-60; 35: 28-29; 51: 51; 57: 10 വിശദീകരണം നോക്കുക.