يَا أَيُّهَا الَّذِينَ آمَنُوا إِذَا نَاجَيْتُمُ الرَّسُولَ فَقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَةً ۚ ذَٰلِكَ خَيْرٌ لَكُمْ وَأَطْهَرُ ۚ فَإِنْ لَمْ تَجِدُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ
ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ പ്രവാചകനുമായി രഹസ്യസംഭാഷ ണം നടത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അപ്പോള്‍ നിങ്ങളുടെ രഹസ്യസം ഭാഷണത്തിന് മുമ്പായി ഒരു ദാനം സമര്‍പ്പിക്കുക, അതാണ് നിങ്ങള്‍ക്ക് ഏറ്റ വും ഉത്തമവും പരിശുദ്ധവുമായിട്ടുള്ളത്, അങ്ങനെ നിങ്ങള്‍ക്ക് ദാനം സമര് പ്പിക്കാന് സാധിക്കുന്നില്ലെങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു ഏറെപ്പൊറു ക്കുന്ന കാരുണ്യവാന് തന്നെയാകുന്നു.
പ്രവാചകന് സ്വന്തത്തിനുവേണ്ടി ഐച്ഛികദാനമോ നിര്‍ബന്ധദാനമോ സ്വീകരിച്ചി രുന്നില്ല. പകരം ഹദ്യ-പാരിതോഷികം-മാത്രമാണ് സ്വീകരിച്ചിരുന്നത്. അപ്പോള്‍ ഇവി ടെ ദാനം സമര്‍പ്പിക്കണമെന്ന് കല്പിച്ചിട്ടുള്ളത് പ്രവാചകനുമായുള്ള രഹസ്യസംഭാഷ ണം ചുരുക്കാനും അതുവഴി പൊതു ഖജനാവിലേക്ക് മുതല്‍ കൂട്ടുവാനും വേണ്ടിയായിരു ന്നു. 49: 4-7 വിശദീകരണം നോക്കുക.