( മുജാദിലഃ ) 58 : 2

الَّذِينَ يُظَاهِرُونَ مِنْكُمْ مِنْ نِسَائِهِمْ مَا هُنَّ أُمَّهَاتِهِمْ ۖ إِنْ أُمَّهَاتُهُمْ إِلَّا اللَّائِي وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنْكَرًا مِنَ الْقَوْلِ وَزُورًا ۚ وَإِنَّ اللَّهَ لَعَفُوٌّ غَفُورٌ

നിങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ സ്ത്രീകളെ 'ള്വിഹാര്‍' ചെയ്യുന്നതുകൊണ്ട് അവര്‍ അവരുടെ മാതാക്കളാകുന്നില്ല, അവരുടെ മാതാക്കള്‍ അവരെ പ്രസ വിച്ച സ്ത്രീകളല്ലാതെ മറ്റാരുമല്ല, നിശ്ചയം അവര്‍ വാക്കുകളില്‍ നിന്ന് വി രോധിക്കപ്പെട്ടതും കള്ളത്തരവും തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്, നിശ്ചയം അല്ലാഹു വിടുതിചെയ്യുന്ന ഏറെപ്പൊറുക്കുന്നവന്‍ തന്നെയുമാകുന്നു.

ള്വിഹാര്‍ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് ചൂണ്ടിക്കാണിക്കുക, ഉപമിക്കുക, താരതമ്യപ്പെടുത്തുക എന്നെല്ലാമാണ്. ജാഹിലിയ്യാകാലത്ത് ഭാര്യമാരോട് 'എനിക്ക് നീ എന്‍റെ മാതാവിന്‍റെ മുതുക് പോലെയാണ്' എന്നുപറഞ്ഞ് അവരുമായുള്ള വിവാഹബ ന്ധം ഉപേക്ഷിക്കാതെത്തന്നെ ലൈംഗികബന്ധത്തില്‍ നിന്ന് അവളെ അകറ്റി നിര്‍ത്തിയി രുന്ന സമ്പ്രദായത്തിനാണ് ള്വിഹാര്‍ എന്ന് പറയുന്നത്. നിശ്ചയം അത് വിരോധിക്കപ്പെട്ട തും കള്ളത്തരവും തന്നെയാണ് എന്നാണ് അല്ലാഹു വിധിനല്‍കുന്നത്. എന്നാല്‍ അറി വില്ലായ്മകൊണ്ട് സംഭവിക്കുന്ന അത്തരം കാര്യങ്ങള്‍ അറിവ് വന്നുകിട്ടിയതിന് ശേഷം അല്ലാഹുവിനോട് പൊറുക്കലിനെത്തേടിയാല്‍ അവന്‍ വിടുതി ചെയ്യുന്നതാണ് എന്നാ ണ് 'അല്ലാഹു വിടുതിചെയ്യുന്ന ഏറെപ്പൊറുക്കുന്നവന്‍ തന്നെയുമാകുന്നു' എന്ന് പറഞ്ഞതിന്‍റെ ആശയം. 4: 17-18; 25: 68-70; 33: 4 വിശദീകരണം നോക്കുക.