( മുജാദിലഃ ) 58 : 6

يَوْمَ يَبْعَثُهُمُ اللَّهُ جَمِيعًا فَيُنَبِّئُهُمْ بِمَا عَمِلُوا ۚ أَحْصَاهُ اللَّهُ وَنَسُوهُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ

ഒരു നാളില്‍ അല്ലാഹു അവരെ മുഴുവനും പുനര്‍ജീവിപ്പിക്കുകയും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെല്ലാം അവര്‍ക്ക് വിവരം അറിയിച്ചുകൊടുക്കുക യും ചെയ്യുന്നതാണ്, അല്ലാഹു അതെല്ലാം രേഖപ്പെടുത്തിവെച്ചിരിക്കുന്നു, എന്നാല്‍ അവരാകട്ടെ അതെല്ലാം മറന്നുപോയിരിക്കുന്നു, അല്ലാഹു എല്ലാ ഓരോ കാര്യത്തിന്‍റെമേലും സാക്ഷിയുമാകുന്നു.

സ്വര്‍ഗത്തില്‍ വെച്ച് എല്ലാ ഓരോരുത്തര്‍ക്കും ഗ്രന്ഥം പഠിപ്പിച്ച അല്ലാഹു ഇനി എല്ലാവരേയും ഒരുമിച്ചുകൂട്ടുന്ന വിധിദിവസം ഓരോരുത്തരോടും അവരുടെ പ്രവര്‍ത്ത നങ്ങളെക്കുറിച്ച് വിവരം പറഞ്ഞുകൊടുക്കുകയല്ല ചെയ്യുക; മറിച്ച് 17: 13-14 ല്‍ വിവരി ച്ച പ്രകാരം ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ തുറന്ന പുസ്കമായി പുറത്തെടുത്ത് കൊടുത്ത് ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ച് ഓരോരുത്ത രുടെയും വിചാരണ അവരവരെക്കൊണ്ടുതന്നെ നടത്തിക്കുകയാണ് ചെയ്യുക. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ വിസ്മരിച്ച് 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകളാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. ഇത്തരം കാഫിറുകള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ആത്മാവിനെയും പരലോകത്തെയും വിസ്മരിച്ച് ജീവിതത്തെ കളിയും തമാശയുമായി തെരഞ്ഞെടുത്തവരാണ്. അവരുടെ മനോമുകുരങ്ങളെല്ലാം അറിയുന്ന നാഥന്‍ അതെല്ലാം അവരുടെ പിരടിയിലുള്ള കര്‍മ്മരേഖയില്‍ കൊത്തിവെച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇന്ന് മനുഷ്യരെ വന്‍കുറ്റങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തി ശാന്തിയോടും സമാധാനത്തോടും കൂടിയ ജീവിതം നയിക്കുന്നതിന് 16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വി വരിച്ചിട്ടുള്ള അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കുക മാത്രമാണ് പോംവഴി. 36: 12; 50: 16; 54: 52 വിശദീകരണം നോക്കുക.