( മുജാദിലഃ ) 58 : 5

إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ كُبِتُوا كَمَا كُبِتَ الَّذِينَ مِنْ قَبْلِهِمْ ۚ وَقَدْ أَنْزَلْنَا آيَاتٍ بَيِّنَاتٍ ۚ وَلِلْكَافِرِينَ عَذَابٌ مُهِينٌ

നിശ്ചയം, അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും വിരോധം വെച്ചുകൊ ണ്ടിരിക്കുന്നവരുണ്ടല്ലോ, അവര്‍ അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടതുപോ ലെ വഷളാക്കപ്പെടുകതന്നെ ചെയ്യും, നിശ്ചയം നാം വ്യക്തമായ സൂക്തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു, കാഫിറുകള്‍ക്ക് ഹീനമായ ശിക്ഷയുമാണുള്ളത്.

അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും വിരോധം വെക്കുക എന്നാല്‍ ഇ ന്ന് അദ്ദിക്റിനോട് വിരോധം വെക്കുക എന്നാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെച്ച് പ്രപഞ്ചത്തെ ന ശിപ്പിച്ചുകൊണ്ടിരിക്കുന്ന, 7: 176 ല്‍ പട്ടിയോടും 62: 5 ല്‍ ഭാരം വഹിക്കുന്ന കഴുതയോ ടും ഉപമിക്കപ്പെട്ട, 7: 40 ല്‍ ഭ്രാന്തന്മാര്‍ എന്നും, 8: 22 ല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികളെന്നും, 98: 6 ല്‍ കരയിലെ ഏറ്റവും തിന്മയേറിയവര്‍ എന്നും വി ശേഷിപ്പിക്കപ്പെട്ട ഇത്തരം കാഫിറുകള്‍ക്ക് ഹീനമായ ശിക്ഷയാണ് വാഗ്ദത്തം ചെയ്യു ന്നത്. വിവിധ സംഘടനകളായി പിരിഞ്ഞ് പിശാചിന്‍റെ സംഘത്തില്‍ പെട്ട അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് യഥാര്‍ത്ഥ കാഫിറുകളെന്നും അവര്‍ക്ക് ഹീനമാ യ ശിക്ഷയാണ് ഒരുക്കിവെച്ചിട്ടുള്ളതെന്നും 4: 150-151 ല്‍ പറഞ്ഞത് ഫുജ്ജാറുകള്‍ ത ന്നെയാണ് വായിച്ചിട്ടുള്ളത്. 31: 5-6; 34: 19-20; 48: 6, 24-25 വിശദീകരണം നോക്കുക.