( 59 ) അല്‍ ഹശ്ര്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(59) അല്‍ ഹശ്ര്‍

വേദക്കാരില്‍ നിന്നുള്ള കാഫിറുകളായവരെ ആദ്യത്തെ ഒരുമിച്ചുകൂടലില്‍ ത ന്നെ അവരുടെ വീടുകളില്‍ നിന്ന് പുറപ്പെടുവിപ്പിച്ചത് അവനാകുന്നു എന്ന് 2-ാം സൂക്ത ത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അല്‍ ഹശ്ര്‍-ഒരുമിച്ചുകൂടല്‍-എന്ന പേര് വന്നിട്ടുള്ളത്. ഹിജ്റ 4-ാം വര്‍ഷം മദീനയിലുണ്ടായിരുന്ന ബനുനള്വീര്‍ എന്ന ജൂതഗോ ത്രക്കാര്‍ പുറത്താക്കപ്പെടുന്നത് വിവരിക്കുന്ന സൂറത്തായതിനാല്‍ ഈ സൂറത്തിന് ബനൂനള്വീര്‍ എന്നും പേരുണ്ട്. എക്കാലത്തും അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും വിഘടിച്ച് നില്‍ക്കുന്നവരെ അല്ലാഹു കഠിനമായി ശിക്ഷിക്കുമെന്നും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ പ്രചരിപ്പിക്കു ന്നതിന് തടസ്സം നില്‍ക്കുന്ന കപടവിശ്വാസികള്‍ നിന്ദ്യരാക്കപ്പെടുമെന്നും മുന്നറിയിപ്പ് ന ല്‍കുന്നു. അദ്ദിക്ര്‍ പ്രചരിപ്പിച്ചുകൊണ്ട് അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുന്ന വി ശ്വാസികള്‍ക്ക് സഹായ സഹകരണങ്ങള്‍ നല്‍കുന്നതിന് മറ്റു വിശ്വാസികള്‍ക്ക് യാതൊ രുതരത്തിലുള്ള വൈമനസ്യവും ഉണ്ടാകരുതെന്നും, ആര്‍ക്കാണോ സ്വാര്‍ത്ഥത ഇല്ലാതാ യത്, അവര്‍ മാത്രമേ വിജയം വരിക്കുകയുള്ളൂ എന്നും പഠിപ്പിക്കുന്നു.

കപടവിശ്വാസികള്‍ കാഫിറുകളോടൊപ്പമാണ് ഇരുലോകത്തും നിലകൊള്ളുക എന്നും അവര്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ട ഒരു ജനതയായതിനാല്‍ അല്ലാഹുവിനെക്കാള്‍ വിശ്വാസികളെയാണ് ഭയപ്പെടുക എന്നും പഠിപ്പിക്കുന്നു. മനുഷ്യനെ കാഫിറാക്കിയതി നുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് പിശാച് ഒഴിഞ്ഞുമാറുമെന്നും എന്നാല്‍ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാന്‍ തയ്യാറാകാത്ത മനുഷ്യനും അവന്‍റെ ജി ന്നുകൂട്ടുകാരനും നരകത്തില്‍ നിത്യവാസികളായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. വിശ്വാസികളെ വിളിച്ച് ഓരോരുത്തരും നാളേക്കുവേണ്ടി എന്താണ് ഒരുക്കിവെച്ചിട്ടുള്ളതെന്ന് പരിശോധിക്കാനും അല്ലാഹുവിനെ മറന്നുകൊണ്ട് സ്വന്തത്തെ മറന്ന തെമ്മാടികളാകാതിരിക്കാനും ആവശ്യപ്പെടുന്നു. അമാനത്തായ അദ്ദിക്ര്‍ ഒരു മലയുടെ മുകളിലായി രുന്നു അവതരിപ്പിക്കപ്പെട്ടിരുന്നതെങ്കില്‍ അത് അല്ലാഹുവിനെ ഭയന്നുകൊണ്ട് പൊട്ടി ത്തെറിച്ച് പൊടിപടലമാകുമായിരുന്നു എന്ന് ഉണര്‍ത്തിക്കൊണ്ട് ത്രാസ്സായ അദ്ദിക്ര്‍ ലോ കര്‍ക്ക് പ്രതിഫലിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞിട്ടുണ്ട്. അവസാനത്തെ മൂ ന്ന് സൂക്തങ്ങളിലായി 'അല്ലാഹുവിന്‍റെ ഗുണനാമങ്ങള്‍' പരിചയപ്പെടുത്തിക്കൊണ്ട് 24 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.