( അല്‍ ഹശ്ര്‍ ) 59 : 13

لَأَنْتُمْ أَشَدُّ رَهْبَةً فِي صُدُورِهِمْ مِنَ اللَّهِ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَا يَفْقَهُونَ

അവരുടെ നെഞ്ചുകളില്‍ നിങ്ങള്‍ തന്നെയാണ് അല്ലാഹുവിനെക്കാള്‍ അതിക ഠിനമായ ഭയമുള്ളവര്‍, അത് നിശ്ചയം അവര്‍ ജീവിതലക്ഷ്യം ഗ്രഹിക്കാത്ത ഒരു ജനതയായതുകൊണ്ടാണ്.

അദ്ദിക്റിനെ മൂടിവെച്ചതുകാരണം അല്ലാഹു കൊന്നുകളഞ്ഞവരും ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരുമായ ഇത്തരം കപടവിശ്വാസികള്‍ ജാടയായി ഭക്തിനടിക്കുന്നവരാണ്. അ വര്‍ക്ക് അല്ലാഹുവിനെക്കാള്‍ ഉള്‍ഭയമുള്ളത് തങ്ങളുടെ തനിനിറം ജനമധ്യത്തില്‍ തുറ ന്നുകാണിക്കുന്ന വിശ്വാസിയെയാണ്. 33: 60-61; 58: 7-10; 63: 1-4 വിശദീകരണം നോക്കുക.