لَا يُقَاتِلُونَكُمْ جَمِيعًا إِلَّا فِي قُرًى مُحَصَّنَةٍ أَوْ مِنْ وَرَاءِ جُدُرٍ ۚ بَأْسُهُمْ بَيْنَهُمْ شَدِيدٌ ۚ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّىٰ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَا يَعْقِلُونَ
അവര്‍ നിങ്ങളോട് ഒറ്റക്കെട്ടായി യുദ്ധം ചെയ്യുകയില്ല-കോട്ടകള്‍ക്കുള്ളിലുള്ള നാടുകളിലായിക്കൊണ്ടോ അല്ലെങ്കില്‍ മതിലുകളുടെ പിന്നിലായിക്കൊണ്ടോ അല്ലാതെ, അവര്‍ക്കിടയില്‍ പരസ്പരമുള്ള ശത്രുത അതികഠിനവുമാകുന്നു, അവര്‍ ഒറ്റക്കെട്ടാണെന്ന് നീ കണക്കുകൂട്ടും, അവരുടെ ഹൃദയങ്ങളാകട്ടെ ഭിന്നവുമാണ്, അത് നിശ്ചയം അവര്‍ ചിന്തിക്കാത്ത ഒരു ജനതയായതുകൊണ്ടാണ്.
അന്ന് മദീനയിലുണ്ടായിരുന്ന ജൂതഗോത്രമായ ബനൂനള്വീറിനെക്കുറിച്ചാണ് സൂക്തത്തില്‍ പറയുന്നത്. അവര്‍ പരസ്പരം ഇണക്കവും ഐക്യവുമില്ലാതെ, എന്നാല്‍ പുറമേക്ക് സാമുദായിക അടിസ്ഥാനത്തില്‍ ഒറ്റക്കെട്ടാണെന്ന് തോന്നിക്കുമാറ് കൃത്രിമമായ സാമുദായിക ഐക്യത്തില്‍ കഴിഞ്ഞുകൂടുന്നവരായിരുന്നു. ചതിയുടെയും വഞ്ചനയുടെയും പര്യായമായിരുന്ന അവര്‍ പ്രത്യക്ഷമായി നേരിട്ട് യുദ്ധത്തിന് വരുന്നതിനുപകരം ഒളിഞ്ഞും മറഞ്ഞും നിന്നുകൊണ്ടോ മതില്‍കെട്ടുകള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ടോ ചതിയായിക്കൊണ്ടോ അല്ലാതെ യുദ്ധം ചെയ്യുമായിരുന്നില്ല.
അന്ന് മദീനയിലുണ്ടായിരുന്ന ജൂതരുടെയും കപടവിശ്വാസികളുടെയും ഇത്തരം സ്വഭാവങ്ങള്‍ ഇന്ന് ലോകത്തെല്ലായിടത്തും കണ്ടുവരുന്നത് അദ്ദിക്റിനെ വിസ്മരിക്കുകവഴി 25: 18; 48: 12 എന്നീ സൂക്തങ്ങളില്‍ കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ടവരും, 14: 28-30 പ്രകാരം ബോറന്മാര്‍ക്കുള്ള വീടായ നരകകുണ്ഠത്തിന്‍റെ വിറകുകളുമായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലാണ്. ഇന്ന് ഇതര ജനവിഭാഗങ്ങളില്‍ ഇല്ലാത്ത വിധത്തിലുള്ള ഭിന്നിപ്പും സങ്കുചിതത്വവും പരസ്പര വിദ്വേഷവും കണ്ടുവരുന്നതും ഇക്കൂട്ടരില്‍ തന്നെയാണ്. ഏകസംഘമായി രൂപപ്പെടാനുള്ള അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിക്കാതെയും 7: 172-173 ല്‍ പരാമര്‍ശിച്ച പ്രകാരം സ്വര്‍ഗത്തില്‍ വെച്ച് അല്ലാഹുവുമായി ചെയ്ത ഉടമ്പടി പാലിക്കാതെയും പി ശാചിനെ സേവിച്ചുകൊണ്ട് ജീവിക്കുന്നവരായതുകൊണ്ടും, 41: 41-43 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റിനെ മൂടിവെക്കുന്നവരും തള്ളിപ്പറയുന്നവരായതുകൊണ്ടുമാണ് അത്. ചിന്താശക്തി ഉപയോഗപ്പെടുത്താ ത്ത, 8: 22 പ്രകാരം ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയവരായ ഇവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് 2: 85 ലൂടെ ഗ്രന്ഥം വാഗ്ദത്തം ചെയ്യുന്നത്. ഇവരെപ്പോലെ ഇതര ജനവിഭാഗങ്ങളും അക്രമികളും തെമ്മാടികളുമായി മാറുമ്പോഴാണ് ലോകം അവസാനിക്കുക. 6: 25-26; 48: 6; 58: 19 വിശദീകരണം നോക്കുക.