( അല്‍ ഹശ്ര്‍ ) 59 : 15

كَمَثَلِ الَّذِينَ مِنْ قَبْلِهِمْ قَرِيبًا ۖ ذَاقُوا وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ

അവര്‍ക്ക് തൊട്ടുമുമ്പ് കഴിഞ്ഞുപോയവരുടെ ഉദാഹരണം പോലെത്തന്നെ, അവര്‍ ചെയ്തിരുന്ന കാര്യങ്ങളുടെ ശിക്ഷ അവര്‍ ആസ്വദിച്ചു, വേദനാജനക മായ ശിക്ഷയുമാണ് അവര്‍ക്കുള്ളത്.

'ഉഹ്ദ്' യുദ്ധം കൊണ്ട് വേര്‍തിരിക്കപ്പെട്ട കപടവിശ്വാസികളെയും മദീനയില്‍ നിന്ന് തൊട്ടുമുമ്പ് പുറത്താക്കപ്പെട്ട ബനൂഖൈനുഖാഅ് എന്ന ജൂതഗോത്രങ്ങളെയുമാണ് ഉദ്ദേ ശിക്കുന്നത്. അവര്‍ക്ക് അവരുടെ ഗൂഢതന്ത്രങ്ങള്‍ കൊണ്ടും കുത്സിതവൃത്തികള്‍ കൊ ണ്ടും യാതൊന്നും നേടാനാകാതെ മദീന വിട്ട് പോകേണ്ടിവരികയാണുണ്ടായത്. ഇനി അവര്‍ക്ക് പരലോകത്തില്‍ വേദനാജനകമായ ശിക്ഷയുമാണുള്ളത്.

അന്യായമായി ഒരു ആത്മാവിനെ കൊന്നാല്‍ മൊത്തം മനുഷ്യരെ കൊന്നതുപോലെ യാണെന്നും ഒരു മനുഷ്യന് ജീവന്‍ നല്‍കിയാല്‍ മൊത്തം മനുഷ്യര്‍ക്ക് ജീവന്‍ നല്‍കിയ തുപോലെയാണെന്നും 5: 32 ല്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് തീവ്രവാദ പ്രവര്‍ ത്തനങ്ങളിലും കൊലപാതകങ്ങളിലും ലോകത്തുമൊത്തം മറ്റേതൊരു ജനവിഭാഗത്തെക്കാ ളും മുമ്പിലുള്ളതെന്ന് അങ്ങാടിപ്പാട്ടായിക്കഴിഞ്ഞിരിക്കുന്നു. അത് അങ്ങനെത്തന്നെ തു ടരുന്നതും ഈസാ രണ്ടാമത് വരികയും ലോകത്തെല്ലായിടത്തും ഇസ്ലാം നടപ്പില്‍ വ രികയും ചെയ്യുന്നതോടെ കാഫിറായ മസീഹുദ്ദജ്ജാലിനെ റബ്ബായി സ്വീകരിക്കുന്ന ഇത്ത രം കാഫിറുകള്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍ പന നടപ്പിലാകുന്നതുമാണ്. 2: 62; 3: 101-103; 7: 175-176; 48: 24-25 വിശദീകരണം നോക്കുക.