( അല്‍ ഹശ്ര്‍ ) 59 : 16

كَمَثَلِ الشَّيْطَانِ إِذْ قَالَ لِلْإِنْسَانِ اكْفُرْ فَلَمَّا كَفَرَ قَالَ إِنِّي بَرِيءٌ مِنْكَ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ

പിശാചിന്‍റെ ഉദാഹരണം പോലെത്തന്നെ, അവന്‍ മനുഷ്യനോട് പറഞ്ഞ സന്ദര്‍ ഭം: 'നീ നിഷേധിക്കുക', അങ്ങനെ അവന്‍ നിഷേധിയായപ്പോഴോ, അവന്‍ പറ ഞ്ഞു: നിശ്ചയം ഞാന്‍ നിന്നില്‍ നിന്ന് വിമുക്തനാണ്, നിശ്ചയം ഞാന്‍ സര്‍വ്വ ലോകങ്ങളുടെയും ഉടമയായ അല്ലാഹുവിനെ ഭയപ്പെടുന്നവനാകുന്നു.

സ്വര്‍ഗ്ഗത്തിലേക്കുള്ള നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിനെത്തൊട്ട് മനുഷ്യ നെ തടയുക എന്നതാണ് സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട കാഫിറായ പിശാചിന്‍റെ ദൗത്യം. എല്ലാ ആയിരത്തിലും തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പത് മനുഷ്യരെയും പാട്ടിലാക്കാനുള്ള അവസരം അവന് നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസി ത്രികാലജ്ഞാനമായ അദ്ദിക്ര്‍ കൊണ്ട് തന്‍റെ ജിന്നുകൂട്ടുകാര നെ വിശ്വാസിയാക്കുന്നതും അങ്ങനെ അവനെ തന്‍റെ സൂക്ഷിപ്പുകാരനാക്കുന്നതുമാണ്. അങ്ങനെ ചെയ്യാത്ത അക്രമികളായ ഫുജ്ജാറുകള്‍ വിധിദിവസം, 'ഓ എന്‍റെ നാശം! ഞാന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നില്ലെങ്കില്‍! അവ ന്‍ അദ്ദിക്റില്‍ നിന്ന് എനിക്ക് അത് വന്നുകിട്ടിയതിനുശേഷം എന്നെ തടഞ്ഞുവല്ലോ! പി ശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ' എന്നും വിലപിക്കുന്ന രംഗം 25: 27-29 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 8: 48-51; 50: 27-30; 114: 5-6 വിശദീകരണം നോക്കുക.