( അല്‍ ഹശ്ര്‍ ) 59 : 19

وَلَا تَكُونُوا كَالَّذِينَ نَسُوا اللَّهَ فَأَنْسَاهُمْ أَنْفُسَهُمْ ۚ أُولَٰئِكَ هُمُ الْفَاسِقُونَ

അല്ലാഹുവിനെ മറന്ന ഒരു കൂട്ടരെപ്പോലെ നിങ്ങള്‍ ആകാതിരിക്കുകയും ചെയ്യുവീന്‍, അപ്പോള്‍ അവര്‍ അവരെത്തന്നെയാണ് മറന്നിരിക്കുന്നത്! അക്കൂ ട്ടര്‍ തന്നെയാകുന്നു തെമ്മാടികളായിട്ടുള്ളവര്‍.

എല്ലാവരെയും സ്വര്‍ഗത്തില്‍ വെച്ചുതന്നെ പഠിപ്പിച്ചിട്ടുള്ളതും അല്ലാഹുവിനെയും പിശാചിനെയും അവരവരെയുമെല്ലാം ഓര്‍മ്മിപ്പിക്കുന്നതുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുന്നവരും തള്ളിപ്പറയുന്നവരുമാണ് തെമ്മാടികളെന്ന് 2: 26, 99; 7: 102; 9: 67, 80-84; 57: 16 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. ഇത്തരം കപടവിശ്വാ സികള്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയും, പ്രപഞ്ചം അതിന്‍റെ സന്തുല നത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തും, മനുഷ്യരുടെ ഐക്യം സ്ഥാപിക്കാ നുള്ള ഉപകരണവുമായ അദ്ദിക്റിനെ മൂടിവെക്കുന്നവരായതുകൊണ്ട് പ്രപഞ്ചം നശിപ്പി ക്കുന്നതിനുള്ള പാപഭാരം പേറി വിചാരണയില്ലാതെ നരകക്കുണ്ഠത്തില്‍ പോകേണ്ടവരാ ണ്. ഇന്നത്തെ ഫുജ്ജാറുകളെപ്പോലെ ഇതര ജനവിഭാഗങ്ങളും അല്ലാഹുവിനെ മറന്ന് 6: 47; 46: 35 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അക്രമികളും തെമ്മാടികളാകുമ്പോഴാണ് ലോ കത്തിന്‍റെ അന്ത്യം സംഭവിക്കുക. 32: 13-14, 18 വിശദീകരണം നോക്കുക.