( അല്‍ ഹശ്ര്‍ ) 59 : 18

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവീന്‍, ഓരോ ആത്മാവും നാളേക്കുവേണ്ടി എന്താണ് ഒരുക്കിവെച്ചിട്ടുള്ളത് എന്ന് നിങ്ങള്‍ നോക്കിക്കാണുകയും നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെ യ്യുവീന്‍! നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്തവന്‍ തന്നെയാകുന്നു.

ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിട്ടുള്ള അദ്ദിക്ര്‍ കൊണ്ട് മാത്രമാണ് അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ സാധിക്കുക. ഏറ്റവും നല്ലതായ അദ്ദിക്റില്‍ നിന്ന് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് മാത്രമേ ഏഴാം ഘട്ട ത്തിലേക്കുള്ള സ്വര്‍ഗം നാലാം ഘട്ടമായ ഇഹലോകത്തുവെച്ച് ഓരോരുത്തരും പണിയേ ണ്ടതാണെന്ന ബോധം ഉണ്ടാവുകയുള്ളു. ആയിരത്തില്‍ ഒന്നായ അവര്‍ പ്രപഞ്ചം അതി ന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ ലോക രില്‍ പ്രചരിപ്പിച്ചുകൊണ്ട് അല്ലാഹുവിനെ സഹായിക്കുന്നവരായിരിക്കും. നാഥന്‍റെ പ്ര തിനിധികളായ അവര്‍ മാത്രമേ അല്ലാഹുവിനെ നിഷ്പക്ഷവാനായ ത്രികാലജ്ഞാനി യായും അദ്ദിക്റിനെ ത്രികാലജ്ഞാനമായും അംഗീകരിക്കുകയുള്ളൂ. 3: 102, 136; 17: 13- 15; 25: 58-60 വിശദീകരണം നോക്കുക.