هُوَ الَّذِي أَخْرَجَ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ مِنْ دِيَارِهِمْ لِأَوَّلِ الْحَشْرِ ۚ مَا ظَنَنْتُمْ أَنْ يَخْرُجُوا ۖ وَظَنُّوا أَنَّهُمْ مَانِعَتُهُمْ حُصُونُهُمْ مِنَ اللَّهِ فَأَتَاهُمُ اللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا ۖ وَقَذَفَ فِي قُلُوبِهِمُ الرُّعْبَ ۚ يُخْرِبُونَ بُيُوتَهُمْ بِأَيْدِيهِمْ وَأَيْدِي الْمُؤْمِنِينَ فَاعْتَبِرُوا يَا أُولِي الْأَبْصَارِ
അവന് തന്നെയാണ് വേദക്കാരില്‍ നിന്നുള്ള കാഫിറുകളായവരെ ആദ്യത്തെ ഒരുമിച്ച് കൂടലില്‍ തന്നെ അവരുടെ വീടുകളില്‍ നിന്ന് പുറപ്പെടുവിച്ചത്, അവര്‍ പുറപ്പെടുമെന്ന് നിങ്ങള്‍ വിചാരിച്ചിരുന്നില്ല; അവര്‍ കരുതിയതോ, നിശ്ചയം അല്ലാഹുവില്‍ നിന്ന് അവരെ അവരുടെ കോട്ടകള്‍ തടയും എന്നാണ്, അപ്പോള്‍ അവര്‍ കണക്കുകൂട്ടാത്ത വിധത്തില്‍ അല്ലാഹു അവരില്‍ വരികയും അവരുടെ ഹൃദയങ്ങളില്‍ ഭയം ഇടുകയും ചെയ്തു, അവരുടെ കൈകളാലും വിശ്വാസി കളുടെ കൈകളാലും അവരുടെ വീടുകള്‍ നശിപ്പിക്കപ്പെടുകയായി, ഓ! ഉള് ക്കാഴ്ചയുള്ള ബുദ്ധിമാന്മാരേ, അപ്പോള്‍ നിങ്ങള്‍ ഗുണപാഠം പഠിക്കുവീന്‍.
സൂക്തത്തില്‍ പരാമര്‍ശിച്ച വേദക്കാര്‍ പ്രവാചകന്റെ കാലത്ത് മദീനയിലുണ്ടായി രുന്ന ബനൂനള്വീര്‍ എന്ന ജൂതഗോത്രക്കാരാണ്. പ്രവാചകനുമായുള്ള കരാറുകളും വ്യവ സ്ഥകളും അടിക്കടി ലംഘിച്ചുകൊണ്ടിരുന്ന അവര്‍ അവസാനം പ്രവാചകനെ ചതിയില്‍ പെടുത്തി വധിക്കാന്‍ വരെ ഉദ്യമിക്കുകയുണ്ടായി. അപ്പോള്‍ പത്ത് ദിവസത്തിനകം നാ ടുവിട്ട് പോയ്ക്കൊള്ളണമെന്ന് പ്രവാചകന് അവര്‍ക്ക് എഴുത്ത് കൊടുത്തു. എന്നാല്‍ അ വരുടെ സുഭദ്രമായ കോട്ടകള്‍ അവരെ സംരക്ഷിക്കുമെന്ന കണക്കുകൂട്ടലില്‍ ധിക്കാരപൂ ര്‍വ്വം അവര്‍ പ്രവാചകന്റെ എഴുത്തിനെ അവഗണിച്ചു. തുടര്‍ന്ന് പ്രവാചകനും അനുയായി കളും അവരുടെ കോട്ട ഉപരോധിച്ചു. ഗത്യന്തരമില്ലാതെ നാട് വിടേണ്ടിവരികയാണെങ്കി ല്‍ ഒരിക്കല്‍ അവര്‍ ആവേശത്തോടെ പടുത്തുയര്‍ത്തിയ അവരുടെ വീടുകള്‍ വിശ്വാസിക ള്‍ക്ക് ഒരിക്കലും ഉപകാരപ്പെടരുതെന്ന ലക്ഷ്യത്തോടെ അവരുടെ കൈകളാല്‍ തന്നെ പൊളിക്കുകയുണ്ടായി. അവസാനം ഗത്യന്തരമില്ലാതെ അവര്‍ ആയുധങ്ങള്‍ ഒഴികെയുള്ള സാധനസാമഗ്രികള്‍ എടുത്തുകൊണ്ട് നാടുവിടാന്‍ പ്രവാചകനോട് സമ്മതം ചോദിക്കു കയും തുടര്‍ന്ന് മുമ്പ് നാടുകടത്തപ്പെട്ട 'ബനൂഖൈനുഖാഅ്' എന്ന ജൂതഗോത്രക്കാരെ പ്പോലെ ഒരു ഒട്ടകത്തിന് വഹിക്കാവുന്ന സാധന സാമഗ്രികള്‍ മാത്രം എടുത്തുകൊണ്ട് നാട് വിടാന്‍ അവര്‍ക്ക് സമ്മതം കൊടുക്കുകയുമാണുണ്ടായത്. വേദക്കാരില്‍ നിന്നുള്ള കാഫിറുകളെ ആദ്യത്തെ ഒരുമിച്ചുകൂടലില്‍ തന്നെ അവരുടെ വീടുകളില്‍ നിന്ന് പുറപ്പെ ടുവിച്ചു എന്ന് പറഞ്ഞത് ഈ സംഭവത്തെയാണ്. അല്ലാഹുവിന് വേണ്ടി മാത്രം ജീവി ക്കുന്നവരും പ്രവര്ത്തിക്കുന്നവരുമായതിനാലാണ് വിശ്വാസികള്‍ കോട്ട ഉപരോധിക്കാന്‍ ചെന്നതിനെ സൂക്തത്തില്‍ 'അവര്‍ കണക്കുകൂട്ടാത്ത വിധത്തില്‍ അല്ലാഹു അവരില്‍ വ രികയും അവരുടെ ഹൃദയങ്ങളില്‍ ഭയം ഇടുകയും ചെയ്തു' എന്ന് പറഞ്ഞത്. 8: 17-19 വി ശദീകരണം നോക്കുക.
എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന, 'അല്ലാഹ്' എന്ന് വിളി ക്കാന്‍ അറിയുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് അല്ലാഹു വീക്ഷിക്കുന്നില്ല എന്ന ബോധത്തില്‍ ലോകത്തെല്ലായിടത്തും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും നശീകരണ പ്രവര്‍ത്തനങ്ങളിലും ഉടമ്പടി ലംഘനങ്ങളിലും നിരപരാധികളുടെ രക്തം ചിന്തുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നത്. അതുവഴി 'നിങ്ങള്‍ ജൂതക്രൈസ്തവരെ ചാണിന്- ചാണായും മുഴത്തിന്-മുഴമായും പിന്‍പറ്റുകതന്നെ ചെയ്യും' എന്ന് നാഥന് പ്രവാചകനി ലൂടെ പഠിപ്പിച്ചത് അവരുടെ കാര്യത്തില്‍ സത്യപ്പെട്ടിരിക്കുകയാണ്. ഇത്തരം സ്വഭാവമുള്ള തിനാല്‍ ഇന്ന് അവര്‍ക്ക് ലോകത്തെവിടെയും നിന്ദ്യതയും വെറുപ്പുമാണ് ലഭിക്കുന്നത്. 48: 6, 24-25, 29; 57: 16-19, 27; 58: 14-19 വിശദീകരണം നോക്കുക.