( അല്‍ ഹശ്ര്‍ ) 59 : 21

لَوْ أَنْزَلْنَا هَٰذَا الْقُرْآنَ عَلَىٰ جَبَلٍ لَرَأَيْتَهُ خَاشِعًا مُتَصَدِّعًا مِنْ خَشْيَةِ اللَّهِ ۚ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ

നാം ഈ ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള ഗ്രന്ഥത്തെ ഒരു പര്‍വ്വതത്തിന്മേ ലായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കില്‍ അത് അല്ലാഹുവിനെ ഉള്‍കൊള്ളാ ന്‍ കഴിയാത്തതിലുള്ള ഭയത്താല്‍ പൊട്ടിപ്പിളര്‍ന്ന് തരിപ്പണമാകുന്നത് നീ കാ ണുകതന്നെ ചെയ്യുമായിരുന്നു, ഇത്തരം ഉദാഹരണങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി നാം വിവരിച്ചുകൊടുക്കുന്നത് അവര്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയുമാകുന്നു.

ത്രികാലജ്ഞാനിയായ അല്ലാഹുവിനെ ഉള്‍കൊള്ളാന്‍ പര്‍വ്വതത്തിന് സാധിച്ചില്ല എന്ന് 7: 143 ല്‍ പറഞ്ഞതുപോലെ ത്രികാലജ്ഞാനവും തത്വനിര്‍ഭരവുമായ അദ്ദിക്ര്‍ ഒ രു മലയുടെ മുകളിലാണ് അവതരിപ്പിച്ചിരുന്നതെങ്കില്‍ അതിനെ ഉള്‍ക്കൊള്ളാനും ഒരു പര്‍വ്വതത്തിനും സാധിക്കുകയില്ല എന്നാണ് ഈ സൂക്തത്തില്‍ പറയുന്നത്. പര്‍വ്വതം അ റബി ഖുര്‍ആനിനെ ഉള്‍കൊള്ളാന്‍ കഴിയാതെ പൊട്ടിപ്പിളരുമെന്നല്ല, മറിച്ച് 18: 109 ല്‍ വി വരിച്ചതുപോലെ ഗ്രന്ഥത്തിന്‍റെ ആത്മാവും ജീവനും ഉള്‍കൊള്ളുന്ന ഗ്രന്ഥത്തിന്‍റെ റൂഹ് -കലിമാത്ത്-ഉള്‍ക്കൊള്ളാന്‍ കഴിയാതെ അത് പൊട്ടിപ്പിളര്‍ന്ന് തരിപ്പണമാകുമായിരുന്നു എന്നാണ് പറയുന്നത്. 16: 43-44; 33: 72-73; 41: 41-43 വിശദീകരണം നോക്കുക.