( അല് ഹശ്ര് ) 59 : 20
لَا يَسْتَوِي أَصْحَابُ النَّارِ وَأَصْحَابُ الْجَنَّةِ ۚ أَصْحَابُ الْجَنَّةِ هُمُ الْفَائِزُونَ
നരകവാസികളും സ്വര്ഗവാസികളും സമമാവുകയില്ല, സ്വര്ഗവാസികള് തന്നെ യാകുന്നു വിജയികളാകുന്നവര്.
ജീവിതലക്ഷ്യം ഉണര്ത്തുന്ന അദ്ദിക്ര് വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുകയും കളവാക്കി തള്ളിപ്പറയുകയും ചെയ്യുന്നവര് നരകവാസികളും, പ്രകാശമായ അത് ഉപയോ ഗപ്പെടുത്തി പ്രപഞ്ചത്തിന്റെ ആയുസ്സ് നീട്ടാനുള്ള പ്രവര്ത്തനങ്ങളില് മുഴുകി സ്വര്ഗം ഇവിടെ പണിയുന്നവര് മരണശേഷം അത് അനന്തരാവകാശമെടുക്കുന്നവരുമാണ്. 39: 61; 42: 22; 45: 20-24; 57: 19 വിശദീകരണം നോക്കുക.